വിശേഷ ദിനങ്ങളില്‍ വിശേഷിച്ചൊന്നും ചെയ്യാനില്ലതെ പതിവില്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്ന, ഒരു അവധിയുടെ സുഖം പോലും ആസ്വദിയ്ക്കാന്‍ കഴിയാത്ത, തങ്ങളുടെ ദു:ഖങ്ങള്‍ ഉള്ളിന്റെ ഉള്ളിലൊതുക്കി പുറമെ ചിരിയ്ക്കാന്‍ ശ്രമിച്ച പരാജയപ്പെടുന്ന, പ്രവാസി സഹോദരി സഹോദരന്മാരെ ഓര്‍ക്കാനും, നമ്മുടേ സന്തോഷത്തിലും ആഹ്ലാദത്തിലും ജഗന്നിയന്താവായ അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കാനും ഓര്‍മ്മപ്പെടുത്തി എന്റെ സൗദി അറേബ്യന്‍ ജീവിതത്തില്‍ നിന്ന് ഒരു പേജ് ''ഈദുല്‍ ഫിത്‌റിന്റെ കണ്ണുനീര്‍'' ..
ഏഴുവര്‍ഷം മുന്നെ മാത്യഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ചതാണ്. അന്ന് പല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധിപേര്‍ തങ്ങളുടെ ദു:ഖങ്ങള്‍ പകര്‍ത്തി എനിക്കെഴുതിയിരുന്നു. അബുദാബി ലാമെരിഡിയന്‍ ഹോട്ടലിലെ ഒരു മാനേജര്‍ മുതല്‍ ഒമാനില്‍ നിന്നുള്ള മോഹന്‍ വരെ. രാത്രി രണ്ട് മണിക്ക് ജോലി കഴിഞ്ഞ് വന്ന് പത്രം വായിച്ച് അപ്പോള്‍ തന്നെ എനിക്കെഴുതിയ ഉസ്മാന്‍ പെരുമ്പടപ്പ് ( ഇന്ന് അദ്ധേഹം നല്ല ഒരു ജോലിയിലേക്ക് മാറി ) അദ്ധേഹം നാട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം വരികയും ഒരിക്കല്‍ ഞാനും കുടുംബവും അദ്ധേഹത്തിന്റെ വീട്ടിലും പോവുകയും ചെയ്തിരുന്നു. അങ്ങിനെ കുറെ നല്ല ബന്ധങ്ങള്‍ ഈ ചെറു കുറിപ്പിലൂടെ കിട്ടിയെന്നതില്‍ സന്തോഷമുണ്ട്.
അയല്‍ പക്കങ്ങളില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, അരവയറുമായി നിറകണ്ണുകളുമായി കഴിയുന്ന സഹോദരങ്ങളെ ഓര്‍ക്കണം നാം. അവരെ കൂടി സന്തോഷിപ്പിച്ചാവട്ടെ നമ്മുടെ ആഘോഷങ്ങള്‍.
എല്ലാവര്‍ക്കും ഈദുല്‍ ഫിത്‌ര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ,
സസ്നേഹം
ഏഴുവര്‍ഷം മുന്നെ മാത്യഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ചതാണ്. അന്ന് പല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധിപേര്‍ തങ്ങളുടെ ദു:ഖങ്ങള്‍ പകര്‍ത്തി എനിക്കെഴുതിയിരുന്നു. അബുദാബി ലാമെരിഡിയന്‍ ഹോട്ടലിലെ ഒരു മാനേജര്‍ മുതല്‍ ഒമാനില്‍ നിന്നുള്ള മോഹന്‍ വരെ. രാത്രി രണ്ട് മണിക്ക് ജോലി കഴിഞ്ഞ് വന്ന് പത്രം വായിച്ച് അപ്പോള്‍ തന്നെ എനിക്കെഴുതിയ ഉസ്മാന്‍ പെരുമ്പടപ്പ് ( ഇന്ന് അദ്ധേഹം നല്ല ഒരു ജോലിയിലേക്ക് മാറി ) അദ്ധേഹം നാട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം വരികയും ഒരിക്കല്‍ ഞാനും കുടുംബവും അദ്ധേഹത്തിന്റെ വീട്ടിലും പോവുകയും ചെയ്തിരുന്നു. അങ്ങിനെ കുറെ നല്ല ബന്ധങ്ങള്‍ ഈ ചെറു കുറിപ്പിലൂടെ കിട്ടിയെന്നതില്‍ സന്തോഷമുണ്ട്.
അയല്‍ പക്കങ്ങളില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍, അരവയറുമായി നിറകണ്ണുകളുമായി കഴിയുന്ന സഹോദരങ്ങളെ ഓര്‍ക്കണം നാം. അവരെ കൂടി സന്തോഷിപ്പിച്ചാവട്ടെ നമ്മുടെ ആഘോഷങ്ങള്‍.
എല്ലാവര്‍ക്കും ഈദുല്‍ ഫിത്‌ര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ,
സസ്നേഹം
ഇമേജില്‍ ക്ലിക് ചെയ്ത് വായിച്ച് നിങ്ങളുടെ അഭിപ്രായവും പങ്കുവെക്കുമല്ലോ.
38 comments:
വായിച്ചു , ഒന്നും പറയാനില്ല :(
പെരുന്നാളാശംസകള്‍ :)
വിശേഷ ദിനങ്ങളില്‍ വിശേഷിച്ചൊന്നും ചെയ്യാനില്ലതെ പതിവില്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്ന, ഒരു അവധിയുടെ സുഖം പോലും ആസ്വദിയ്ക്കാന്‍ കഴിയാത്ത, തങ്ങളുടെ ദു:ഖങ്ങള്‍ ഉള്ളിന്റെ ഉള്ളിലൊതുക്കി പുറമെ ചിരിയ്ക്കാന്‍ ശ്രമിച്ച പരാജയപ്പെടുന്ന, പ്രവാസി സഹോദരി സഹോദരന്മാരെ ഓര്‍ക്കാനും, നമ്മുടേ സന്തോഷത്തിലും ആഹ്ലാദത്തിലും ജഗന്നിയന്താവായ അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കാനും ഓര്‍മ്മപ്പെടുത്തി എന്റെ സൗദി അറേബ്യന്‍ ജീവിതത്തില്‍ നിന്ന് ഒരു പേജ് ''ഈദുല്‍ ഫിത്വറിന്റെ കണ്ണുനീര്‍'' ..
ബഷീര്‍ക്കാ...
കണ്ണു നനയിച്ചല്ലോ...
:(
ഇനിയുള്ള പെരുന്നാള്‍ ദിനങ്ങളെങ്കിലും സന്തോഷങ്ങളുടേതു മാത്രമാകട്ടെ എന്ന് ആശംസിയ്ക്കുന്നു.
ആശംസകള്!
പ്രവാസിയുടെ ആഘോഷങ്ങള്‍ക്ക് എന്നും കണ്ണുനീരിന്റെ നനവ് പടരുന്നു. ആഘോഷങ്ങള്‍ക്കൊന്നും സമയം ലഭിക്കാതെ വിശേഷദിവസങ്ങളില്‍ പോലും പണിയെടുക്കേണ്ടിവരുന്ന ഹതഭാഗ്യരുടെ മാനസിക സംഘര്‍ഷം പിന്നെ വിവരണാതീതം തന്നെ. ദുരിതക്കയത്തില്‍നിന്ന് കരകയറാന്‍ കഴിഞ്ഞതില്‍ നഥന് സ്തുതികളര്‍പ്പിക്കാം. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പെരുന്നാളാശംസകള്‍
എനിക്കിവിടെ സുഖാണ്. എത്ര വേദനയിലും പ്രവാസി അങനെയാണെഴുതുന്നത്.... ഈ എഴുത്തിനെ കുറിച്ചെന്തെഴുതാന്‍. മൌനം...
>തറവാടി,
താങ്കളുടെ ആദ്യ കമന്റിനു നന്ദി..
ഒന്നും പറയാതെ തന്നെ എല്ലാം പറഞ്ഞതിലും.. ആശംസകള്‍ നേര്‍ന്നതിലും സന്തോഷം
എല്ലാ വിധ നന്മകളും തിരിച്ചും നേരുന്നു
>ശ്രീ
മനസ്സുകള്‍ ആര്‍ദ്രമാവുന്നതിലൂടെ സഹജീവികളുടെ അവസ്ഥയെകുറിച്ചന്വേഷിക്കാന്‍ നമുക്കഹ്റ്റ് പ്രചോദനം നല്‍കുമെന്നതിനാല്‍ നമ്മുടെ മനസ്സിന്റെ അര്‍ദ്രത നഷ്ടപ്പെടുത്തത് സൂക്ഷിക്കാം. നമുക്കിടയില്‍ എത്രയോ വേദനക്കുന്ന മനസുകള്‍ ഉണ്ടെന്ന കാര്യം വിസ്മരിക്കാതെയാവട്ടെ എല്ലാ ആഘോഷങ്ങളും.. സന്തോഷമായി താങ്കള്‍ ഇവിടെ വന്നതിലും
>കാസിം തങ്ങള്‍
താങ്കളുടെ സാന്നിദ്ധ്യവും ഏറെ സന്തോഷമുളവാക്കുന്നു. എത്ര സ്തുതിച്ചാലും മതിയാവുകയില്ല. ചില അനുഭവങ്ങള്‍ നമ്മെ എന്നും പിന്തുടരുക തന്നെ ചെയ്യും അത് നമ്മെ നല്ല വഴിയെ നടത്താന്‍ എന്നും പ്രേരിപ്പിക്കുകയും സന്തോഷാവസരങ്ങളില്‍ മതി മറക്കുന്നതിനെ തൊട്ട് തടയുകയും ചെയ്യുന്നു. അപ്പോള്‍ നല്ലതല്ലാത്ത അനുഭവങ്ങളില്‍ നാം നിരാശരായി പഴികള്‍ ചൊല്ലാതിരിക്കണം.. അഭിപ്രായം പങ്കുവെച്ചതില്‍ നന്ദി..
>നജൂസ്,
അതെ .. പാടി പതിഞ്ഞ വരികളാണല്ലോ അത്. പ്രവാസത്തിനു മുന്നെ അതിന്റെ ഉള്ളറകളെ അറിഞ്ഞിരുന്നില്ല. പിന്നെ അതിന്റെ പൊള്ളത്തരങ്ങളില്‍ ഇറങ്ങുന്നു നമ്മളും
മൗനം എല്ലാ ഉള്‍കൊള്ളുന്നു.. നന്മകള്‍ നേരുന്നു നജൂസിനും
ഏതു ആഘോഷത്തിനു പിന്നിലും കുറച്ച് കണ്ണീരുപ്പുണ്ടാകും ഇക്ക..എനിക്കും ഒന്നും പറയാനാവുന്നില്ല..കണ്ണു നനയിച്ച പോസ്റ്റ്
എല്ലാവര്‍ക്കും പെരുന്നാളാശംസകള്‍
ഈ കണ്ണുനീർ എന്നിലേക്കും പടരുന്നു. പ്രവാസിയിങ്ങനെയൊക്കെയാണെന്ന് ഞാനും തിരിച്ചറിയുന്നു. സ്വയം നീറി മറ്റുള്ളവർക്ക് വളമാകുന്നു നമ്മൾ. ഈ പോസ്റ്റിലൂടെ ഒരു സാധാരണ പ്രവാസിയെ ഞാൻ കാണുന്നു. വേദനകളിൽ സമാധാനിപ്പിക്കാൻ താങ്കൾക്ക് ലോറൻസെന്ന നല്ല മനുഷ്യനെങ്കിലും ഉണ്ടായിരുന്നെന്ന് ആശ്വസിക്കാം.
പെരുന്നാൾ ആശംസകൾ
കണ്ണുനനയിച്ചു..
ഈദാശംസകള്‍.
പുണ്യങ്ങള്‍ പൂത്തുലഞ്ഞ
ദിനരാത്രങ്ങള്‍ പെയ്‌തൊഴിഞ്ഞു...
സഹനത്തിന്റെ, സാമൂഹ്യബോധത്തിന്റെ
വികാര-വിചാര നിയന്ത്രണങ്ങളുടെ
‘പരിച’യുമായി ‘റയ്യാനി’ലൂടെ
അന്തിമ വിജയത്തീലേക്ക്...
പശിയുടെ പ്രയാസവും ദൈന്യതയും
അനുഭവിച്ചറിഞ്ഞ്
പെയ്‌തൊഴിഞ്ഞ പുണ്യമഴയില്‍
ആവോളം നനഞ്ഞുകുതിര്‍ന്നവര്‍ക്ക്
ഉല്ലാസത്തിന്റെ ആനന്ദത്തിന്റെ
വരവറിയിച്ച് വീണ്ടും-
‘ശവ്വാല്‍’ പൊന്നമ്പിളി
വാനില്‍ തെളിഞ്ഞു...
“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”
സര്‍വര്‍ക്കും ‘ഫിത്വ്‌ര്‍’ പെരുന്നാള്‍ ആശംസകള്!
പ്രിയ ബഷീറിനും എല്ലാ ബൂലോകര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
ബഷീറ്ക്കാ ഈദ് ആശംസകള്
ബൂലോകര്‍ക്ക് മുഴുവന്‍ ഈദാശംസകള്‍ നേരുന്നു
സങ്കടം തോന്നി ഇക്കാ..
>കാന്താരിക്കുട്ടി,
അതെ, ആ കണ്ണുനീരുകാണാന്‍ തുറന്ന കണ്ണുകളോടെ (മനസ്സിന്റെ ) കഴിയാന്‍ ശ്രമിയ്ക്കാം.. നല്ല മനസ്സുകള്‍ക്ക് മറ്റുള്ളവരുടെ വേദനയില്‍ മനസ് അലിയുകയും കണ്ണു നനയുകയും ചെയ്യും ..ആ നല്ല മനസ്സിനു നന്ദി. ആശംസകള്‍ ക്കും
>നരിക്കുന്നന്‍
വേദനകളില്‍ നിന്നും നമുക്ക് ഒട്ടേറെ ജീവിതപാഠങ്ങള്‍ കിട്ടുന്നു. യഥാര്‍ത്ഥ സുഹ്യ്‌രത്തിനെ തിരിച്ചറിയാനും കഴിയുന്നു. ഈ സങ്കടം മനസ്സിലേറ്റിയ താങ്കള്‍ക്ക് നന്ദി.. കണ്ണടകള്‍ വെച്ച് നമ്മുടെ മനസ്സിനെ ഇനിയും മറച്ച് പിടിച്ച് പുറമെയ്ക്ക് ചിരിയ്ക്കം.. ആശംസകള്‍
>ഫസല്‍
ആ മനസ്സിനു നന്ദി. ഈ വാക്കുകള്‍ ക്കും.. ആശംസകള്‍
>മലയാളി
പുണ്യങ്ങളുടെ നറുനിലാവിന്റെ സൗരഭ്യം ബാക്കി ജീവിതത്തില്‍ പകര്‍ത്താന്‍ ഏവര്‍ക്കുമാവട്ടെ.. നല്ല വരികള്‍ക്ക് ആശംസകള്‍ക്ക് ഏറെ നന്ദി
>ചിന്തകന്‍
തിരിച്ചും എല്ലാ ആശംസകളും നേരുന്നു. നന്ദി
>അനൂപ് കോതനല്ലൂര്‍
നന്ദി.എല്ലാ ആശംസകളും
OT:പെരുന്നാളായി ആ കന്തൂറ മാറ്റിയില്ലെ ? )
>അരീക്കോടന്‍
മാഷിന്റെ ആശംസകള്‍ ക്കും മെയിലിനും നന്ദി
>സ്മിതാ ആദര്‍ശ്
നല്ല മനസുകള്‍ക്ക് സങ്കടങ്ങള്‍ പകുത്തെടുക്കാന്‍ കഴിയും.. നല്ല മനസ്സിനു നന്ദി.. ആശംസകള്‍
--------------
വന്ന് വായിച്ച് അഭിപ്രായം അറിയിച്ച സങ്കടങ്ങള്‍ നെഞ്ചിലേറ്റിയ ആശംസകള്‍ അറിയിച്ച പ്രിയപ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെ യും ആശാംസകള്‍..നന്ദി
ബഷീറിനൊപ്പം കരഞ്ഞുപോയി.
ഒരു നല്ല നാളയെ ബഷീറിനു തരാനായി ദൈവം കരുതിവച്ചിട്ടുണ്ടായിരുന്നല്ലോ. അതിന്റെ മുന്നോടിയായി ദൈവം ഒന്നു പരീക്ഷിച്ചു അത്രേയുള്ളു.
ഗീതാഗീതികള്‍
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും എന്നല്ലേ .നിഴലായി ഇവിടെ വന്ന് നൊമ്പരങ്ങള്‍ നെഞ്ചിലേറ്റിയതിനു നന്ദി
വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒരു കയറ്റത്തിനു ഒരു ഇറക്കമുണ്ടാവുമല്ലോ.. ജീവിത വഴിത്താരയില്‍ ചില പരീക്ഷണങ്ങള്‍ താണ്ടുന്നത് ഭാവി ജീവിതത്തിനു മുതല്‍ കൂട്ടായാണു അനുഭവം..
belated idul fitr aashamsakal..
vaayichu..nannayittundu:)
>praveen,
നന്ദി. ഇവിടെ വന്നതിനും വായിച്ച് അഭിപ്രയമറിയിച്ചതിനും..വീണ്ടും നുറുങ്ങുകളിലേക്ക് സ്വാഗതം
malayalam blog thudangan sramikunundu...pakshe font ok prashnamanu..chillaksharangal onum kanikunila nere..if u knw any solution plz lemme knw
I have posted one post there,But its full of spelling mistakes
.. താങ്കള്‍ സംസാരത്തിലെ കാണാപ്പുറങ്ങള്" എന്ന എന്റെ ലേഖനത്തിന്ന് കമന്റ് എഴുതിയപ്പോള്‍ മുതല്‍ ഞാന്‍ താങ്കളുടെ ബ്ലോഗിലാണ്, കാഴ്ചയിലെ പെരുമ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും പെരുന്നാളില് പറന്ന മനസ്സ്..! എന്ന ലേഖനത്തിന്ന് കമന്റ് വന്നത്, ഇപ്പോള്‍ "ഈദുല്‍ ഫിത്‌റിന്റെ കണ്ണുനീര്‍ !"വായിച്ചതേയുള്ളൂ..
പ്രാവസത്തിലെ കണ്ണുനീരിന്റെ കൈപ്പനുഭവിക്കുന്ന സഹോദരി/സഹോദരന്മാരുടെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ലേഖനം.. ഇഷ്ടായി....
> kartoos,
കാര്‍തൂസിന്റെ ബ്ലോഗ് കണ്ടു. അവിടെ അഭിപ്രായവും അറിയിച്ചിട്ടുണ്ട്. ലിങ്കുകളും കൊടുത്തിട്ടുണ്ട്.
>റുമാന
എന്റെ ബ്ലോഗില്‍ വന്നതിലും ,ലേഖനം ഇഷ്ടമായെന്നറിഞ്ഞതിലും, അഭിപ്രായം എഴുതിയതിലും സന്തോഷം..
ഇത് എന്റെ സ്വന്തമായ അനുഭവത്തിന്റെ ഒരു ചിന്താണു കേട്ടോ.. സഹോദരീ..
അവസാനം ഉമ്മാക്കുള്ള കത്തു വായിച്ചപ്പോള്‍ അതു വരെ പിടിച്ചു നിര്‍ത്തിയ വിങ്ങല്‍ കണ്ണുനീര്‍ത്തുള്ളികളായി .കൂടുതല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
ഓ;ടോ: ഞാന്‍ കുറെ നാളിനു ശേഷം ഇന്നാണ് ബൂലോകത്തെക്കു വന്നത്.എന്റെ പോസ്റ്റി ലെ അവസാനത്തെ കമന്റ് കണ്ടപ്പോള്‍,ഇങ്ങോട്ടു വന്നതാണ്.കിലുങ്ങാത്തത് എന്തു എന്നു അന്വേഷിച്ചതിനു നന്ദി.
>കിലുക്കാം പെട്ടി,
ഈ കണ്ണുനീര്‍ പകുത്തെടുത്ത ആ മനസ്സിന്റെ ആര്‍ദ്രതയ്ക്ക് നന്ദി. മറ്റുള്ളവരുടെ ദു:ഖാങ്ങള്‍ നമ്മുടെ മനസ്സിനെ അലിയിക്കുന്നുവെങ്കില്‍ നാം മനുഷ്യഗണത്തില്‍പെട്ടവര്‍ തന്നെയെന്നുറപ്പിക്കാം.. വായനയ്ക്കും അഭിപ്രായം പങ്കുവെച്ചതിനും ഏറെ നന്ദി.. കിലുക്കാം പെട്ടിയില്‍ എന്തെങ്കിലുമുണ്ടോന്ന് നോക്കട്ടെ..:)
പ്രവാസിയുടെ ദുഃഖവും കണ്ണുനീരും വെറുമൊരു ക്ലീഷേ മാത്രമാണ് നാട്ടുകാര്‍ക്ക്. ഇവിടെ എന്തു തന്നെ ചെയ്താലും നാട്ടുകാര്‍ക്ക് വേണ്ടത് ഫോറിന്‍ സാധനങ്ങളും, പെര്‍ഫ്യൂമും ഒകെയാണ്. അതും തീരുന്നതു വരെ മാത്രം. അതു കഴിഞ്ഞാല്‍ പിന്നെ മൈന്‍ഡ് ചെയ്യുക പോലുമില്ല. എങ്കിലും നമ്മള്‍ എന്തിനൊക്കെയോ വേണ്ടി ത്യാഗം ചെയ്യുന്നു, എല്ലാവരെയും സ്നേഹിക്കുന്നു, സ്വപ്നം കാണുന്നു... വിഢികള്‍.
> ജയകൃഷ്ണൻ കാവാലം,
അതിനു നാട്ടുകാരെ മുഴുവൻ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഒരു പരിധിവരെ അതിനു പ്രവസികളും കാരണക്കാരാണ്. പ്രവാസിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും വില നാട്ടുകാർ മാത്രമല്ല നമ്മുടെ രാജ്യം മൊത്തത്തിൽ അനുഭവിക്കുന്നുവെന്നതിൽ പ്രവാസിക്ക് അഭിമാനിക്കാം. അത് മാത്രം മതി എന്നല്ലേ രാജ്യം ഭരിക്കുന്നവരും തീരുമാനിച്ചിരിക്കുന്നത്.
സ്വയം കത്തിതീരുകയാണെങ്കിലും പ്രകാശം പരത്താനാവുന്നതിൽ ദു:ഖങ്ങൾ മറക്കാൻ ശ്രമിയ്ക്കാം.
അഭിപ്രായം പങ്കുവെച്ചതിൽ വളരെ സന്തോഷം
കണ്ണുനനയിച്ചു..
ഈദാശംസകള്‍.
കണ്ണീര്‍ കാണുവാന്‍ കഴിയുന്നവര്‍ക്കാണ് ഏറ്റവും മനോഹരമായ ഹൃദയമുള്ളത് .........
ബഷീര്‍ ജീ.. കമന്റായിട്ടെന്തെഴുതണമെന്നറിയില്ല ....
ആശംസകള്‍
Eid Mubarak...!!!
ഇത് വായിച്ചപ്പോള്‍ "മഴയത്ത് കുടയില്ലാതെ നടക്കാനാണ് എനിക്കിഷ്ടം. കാരണം അപ്പോള്‍ ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ" എന്ന ചാര്‍ളി ചാപ്ലിന്റെ വാക്കുകളാണ് ഓര്‍മ്മ വന്നത്. ഉള്ളില്‍ സങ്കടങ്ങള്‍ അമര്‍ത്തിപ്പിടിച്ചു ഉറ്റവരെ സന്തോഷിപ്പിക്കുന്ന ത്യാകികളെ പ്രവാസ ലോകത്ത് ധാരാളം കാണാം.
പെരുന്നാള്‍, ക്രിസ്തുമസ്, ഓണം, സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ പോലുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ജീവിതത്തിന്‍റെ നിറപ്പകിട്ടുകള്‍ അവനു എന്നും അന്യമാണ്.
ഇത് വായിച്ചപ്പോള്‍ "മഴയത്ത് കുടയില്ലാതെ നടക്കാനാണ് എനിക്കിഷ്ടം. കാരണം അപ്പോള്‍ ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ" എന്ന ചാര്‍ളി ചാപ്ലിന്റെ വാക്കുകളാണ് ഓര്‍മ്മ വന്നത്. ഉള്ളില്‍ സങ്കടങ്ങള്‍ അമര്‍ത്തിപ്പിടിച്ചു ഉറ്റവരെ സന്തോഷിപ്പിക്കുന്ന ത്യാകികളെ പ്രവാസ ലോകത്ത് ധാരാളം കാണാം.
പെരുന്നാള്‍, ക്രിസ്തുമസ്, ഓണം, സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ പോലുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ജീവിതത്തിന്‍റെ നിറപ്പകിട്ടുകള്‍ അവനു എന്നും അന്യമാണ്.
Eid mubbarak...
e blogil ente sannidyam ariyikkan vaikiyathil shama chodikunnu
aa pazhaya nalukal orkumbol eppolum kannunirayum.."Gabbar sighum,nammude mishwarum ellam kanmunpilninne marunilla.
(basheerinte a pazhaya suhruth..TONY..)
Lawrence Arakkal
> Jishad Cronic
വായനയ്ക്കും ആശംസകൾക്കും നന്ദി
പ്രവാസിയുടെ വേദനയിൽ പങ്ക് കൊണ്ടതിലും നന്ദി
> ആയിരത്തിയൊന്നാംരാവ്
തികച്ചും ശരിയാണ്. കണ്ണുനിരാണതിനു സാക്ഷി.
അഭിപ്രായമറിയിച്ചതിൽ വളരെ സന്തോഷം
> രസികന്‍
അനുഭവപാഠങ്ങളിലൂടെ വഴിനടക്കുമ്പോൾ പലപ്പോഴും പ്രവാസി വാക്കുകൾ കിട്ടാതെ വിഷമിക്കും. നന്ദി
> Sureshkumar Punjhayil
ആശംസകൾ സ്വികരിച്ചിരിക്കുന്നു. നന്ദി
> Akbar
അതെ, പ്രവാസിയുടെ ഉള്ളകം എരിയുന്നതും പൊരിയുന്നതും കാണാൻ അധികപേർക്കും കഴിയുന്നില്ല. അല്ലെങ്കിൽ അവൻ എല്ലവരിൽ നിന്നുമവന്റെ ഉള്ള് കള്ളികൾ മറച്ച് വെക്കുന്നു. ഒരു പക്ഷെ പ്രവാസി പരാജയപ്പെടുന്നതും അത്കൊണ്ടാവുമോ ?
വിശദമായ കമന്റിനു നന്ദി
> Lawrence
> aa pazhaya nalukal orkumbol eppolum kannunirayum.."Gabbar sighum,nammude mishwarum ellam kanmunpilninne marunilla.
(basheerinte a pazhaya suhruth..TONY..)
Lawrence Arakkal <
ഇവിടെ വന്ന് വായിച്ച് അഭിപ്രായമറിയിച്ചവർക്കും ആല്ലാത്തവർക്കും ആശംസകൾ നന്ദി
പ്രിയകൂട്ടുകാരാ
അതെ , എത്രവർഷം കഴിഞ്ഞിരിക്കുന്നു. ഇന്നും അതെല്ലാം ഒരു സ്ക്രിനിലെന്ന പോലെ കണ്മുന്നിൽ തെളിയുന്നു. നിനക്കറിയാമല്ലോ ഞാനും നിയ്യും നമ്മുടെ മറ്റ് കൂട്ടുകാരും അനുഭവിച്ചതിന്റെ ഒരു അംശം പോലും ഈ കുറിപ്പിൽ ഇല്ലെന്ന്.
പക്ഷെ ജീവിതത്തിൽ എന്നും മറക്കാനാവാത്ത ചില പാഠങ്ങൾ നമുക്കവിടെ നിന്ന് കിട്ടി.അതിനു ദൈവത്തോട് നന്ദിയുള്ളവരായിരിക്കാം.
നിന്റെ കമന്റ് ഈ പോസ്റ്റിൽ ഞാൻ ഏറെ വിലമതിക്കുന്നു. നിന്റെ സ്നേഹത്തിനു പകരം നൽകാൻ എനിക്കാവില്ല.
എന്നെന്നും നിനക്കും കുടുംബത്തിനും നന്മ മാത്രം വരട്ടെ.
ഓ.ടോ:
പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളേ, ഈദുൽ ഫിത്വറ് ഓർമ്മയിൽ വിവരിച്ച എന്റെ നല്ലവനായ സുഹൃത്ത് ലോറൻസ് തന്നയാണീ ലോറൻസ് -ഇപ്പോൾ ഇസ്രയേലിൽ നിന്ന് എഴുതുന്നു
Post a Comment