Monday, March 31, 2008

വിഡ്ഢിയാവണോ !! ?

പാശ്ചാത്യന്റെ പോഴത്തരങ്ങള്‍ (അച്ചുതാനന്ദന്റെ ഭാഷയില്‍ )തൊണ്ട തൊടാതെ വിഴുങ്ങാന്‍ നമുക്കെന്തൊരു ആവേഷം !!
എന്ത്‌ വിവരക്കേടായാലും അതിനെ മഹത്വവത്കരിച്ച്‌ എസ്‌.എം.എസ്‌. അയപ്പിച്ച്‌ ജനങ്ങളെ പറ്റിക്കാന്‍ റേഡിയോ , ടെലിവിഷന്‍ മാധ്യമങ്ങളും..വാലന്റെന്‍സ്‌ ഡേ എന്ന വാലും തലയുമില്ലാത്ത ഒരു ഡേ അങ്ങിനെ ആഘോഷിച്ച്‌ / ആഘോഷിപ്പിച്ച്‌ കടന്നു പോയി.. ഇതാ വരുന്നു.. അടുത്ത ഒരെണ്ണം.. ലോക വിഡ്ഢി ദിനം.. ഏപ്രില്‍ ഫൂള്‍ ഡേ..
കഷ്ടം...നമ്മള്‍ മലയാളികളുടെ വിശേഷ ബുദ്ധി ആര്‍ക്കാണു പണയം വെച്ചതെന്ന് അറിയില്ല.. അതല്ല.. നാം സ്വയം ഒരു തിരിച്ചറിവിലൂടെ ( വിഡ്ഢികളാണെന്ന് സമ്മതിച്ച്‌ ) ഈ വിഡ്ഢി വേഷം സര്‍വ്വാത്മാനാ സ്വീകരിക്കുകയാണോ ?മറ്റുള്ളവരെ വിഡ്ഢിയാക്കാന്‍ ഒരു ദിനം !! മറ്റുള്ളവരാല്‍ വിഡ്ഢിയാക്കപ്പെടാന്‍ ഒരു ദിനം !! മുഴുവന്‍ സമയ വിഡ്ഢികളായ ചിലര്‍ നടത്തുന്ന ഈ വിവരക്കേടിനു കുട പിടിക്കാന്‍ നമ്മുടെ മാധ്യമ (സിന്‍-ഇന്‍ഡിക്കേറ്റ്സ്‌ ) ങ്ങളും തയ്യാറെടുത്തു കഴിഞ്ഞെന്ന്നാണു അറിവ്‌ ..
ഒരു അടിസ്ഥാനവുമില്ലാത്ത ഉണ്ടെങ്കില്‍ തന്നെ ( അറിയുന്ന വസ്ഥുത പ്രകാരം ) ഒരു ജനതതിയെ വിഡ്ഢികളാക്കിയതിന്റെ സന്തോഷമാണത്രെ.. ഈ വിഡ്ഢി ആഘോഷത്തിന്റെ പിന്നില്‍.. അതിനു നാം പങ്കാളികളാകണോ ?
വായ കൊണ്ട്‌ ചിന്തിക്കാതെ ..മനസ്സിനോട്‌ ചോദിക്കൂ...ഈ വിഡ്ഢിവേഷം നമുക്ക്‌ വേണോ ?
അടിക്കുറിപ്പ്‌ ( അടി കൊടുക്കേണ്ടവര്‍ക്കുള്ള കുറിപ്പ്‌ )
=======================================
ഏപ്രില്‍ ഒന്നിനു ജനിച്ചതില്‍ അപകര്‍ഷതാ ബോധവുമായി നടക്കുന്നവരുണ്ടത്രെ..
അതിലും കഷ്ടമാണു.. ഏപ്രില്‍ ഒന്നിനു എന്തെങ്കിലും അത്യാപത്ത്‌ നടന്നാല്‍ ഒരു കൈ സഹായം കിട്ടാനുള്ള പാട്‌..

Monday, March 24, 2008

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതേ.

ആദിവാസിക്ക്‌ 5 ഏക്കര്‍ (ഭൂമി )
പ്രവാസിക്ക്‌ 5 ഏക്കര്‍ (അസുഖങ്ങള്‍ )
വന്നു പെട്ടവരും ( ഇവിടെ വന്ന് ഒറ്റയടിക്ക്‌ എല്ലാം മാന്തിയെടുക്കാം എന്ന് കരുതി ചാടിക്കേറി വന്ന് മലക്കം മറിഞ്ഞ്‌ വിണവര്‍ )
പിന്നെ പെട്ട്‌ വന്നവരും കൂടി ( ജീവിക്കാന്‍ മാര്‍ഗമില്ലാതെ, ബാക്കിയുള്ളവന്മാരെയൊക്കെ ഒന്ന് കരക്കടുപ്പിക്കണമെന്ന വിചാരത്തില്‍ വിസ അന്വഷിച്ച്‌ ഉള്ള സമ്പാദ്യമൊക്കെ കളഞ്ഞ്‌ വന്നവര്‍ )
എല്ലാം കൂടിഇവിടെ ഈ പ്രവാസ ലോകത്ത്‌ ദുരിത ജീവിതം നയിക്കുന്ന ബഹു ഭൂരിഭാഗം വരുന്ന പ്രവാസികള്‍( അതില്‍ മാനേജരുടെ കണ്ണ്‌ വെട്ടിച്ച്‌ പ്രയാസമനുഭവിച്ച്‌ ബ്ലോഗ്‌ എഴുതുന്നവരെ കൂടി ഉള്‍പ്പെടുത്തുവാന്‍ ദുബായില്‍ ചേരുന്ന പ്രവാസി ബ്ലോഗേള്‍സ്‌ മീറ്റ്‌ പ്രസ്ഥാവനയിറക്കണെമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു )അവരുടെ പോക്കറ്റടിക്കാന്‍ മാത്രമേ ഇന്നു വരെ നമ്മുടെ ഭരണാധികാരികള്‍ ശ്രമിച്ചിട്ടുള്ളൂ..ഇപ്പോള്‍ ഈ ഹെല്‍പ്‌ ലൈന്‍ തുടങ്ങിയപ്പോഴും നിര്‍ വികാരതയാണൂ തോന്നുന്നത്‌..എങ്കിലും ക്രിയാത്മകമായ പ്രവര്‍ത്തനമായി പരിണമിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുഎല്ലാ അനുശോചനങ്ങളും. സോറി.. ആശംസകളും നേരുന്നു
ആദിവാസികളായ പ്രവാസികളും , പ്രവാസികളായ ആദിവാസികളും ക്ഷമിക്കുക..നിങ്ങള്‍ക്ക്‌ ഭൂമി കിട്ടുന്നതില്‍ എനിക്ക്‌ യാതൊരു വിയോജിപ്പുമില്ല..കിട്ടിയ ഭൂമി വിറ്റ്‌ കള്ളും കഞ്ചാവും അടിക്കരുതെന്ന അപേക്ഷ്‌ മാത്രംനിങ്ങള്‍ വിറ്റ ഭൂമിയില്‍ കയറ്റിയ ഫ്ലാറ്റുകളിക്‌ ഞങ്ങള്‍ക്ക്‌ ഒരു ബെഡ്‌ സ്പേസ്‌ തരണേ.. എന്നുള്ള പ്രാര്‍ത്ഥന മാത്രം...

Wednesday, March 19, 2008

ഒരു വസന്തം കൂടി



ഒരു റബീഉല്‍ അവ്വല്‍ കൂടി പിറന്നു .. ഒരു സുപ്രഭാതം വിടര്‍ന്നു.... റബീഉല്‍ അവ്വല്‍ 12 ന്റെ സുപ്രഭാതത്തിന്റെ പ്രസരിപ്പും പ്രസക്തിയും മറ്റൊരു ദിനങ്ങള്‍ക്കും കൈവരിക്കാന്‍ കഴിയില്ല..!



1400 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അറേബ്യന്‍ ജനതയുടെ ചരിത്രം, അക്രമവും അനീതിയും നടമാടിയിരുന്ന, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങുതകര്‍ത്താടിയിരുന്ന, കല്ലിനെയും മുള്ളിനെയും കണ്ണില്‍ കണ്ടതിനെയുമൊക്കെ പൂജാ വസ്തുവാക്കി ആരാധിച്ചിരുന്ന ഒരു ഇരുണ്ടയുഗത്തെ നമുക്കു വരച്ചു കാട്ടിത്തരുന്നു...!അറേബ്യയിലെ ഒരോ മണല്‍തരിയും ദാഹിച്ചു കാത്തിരുന്നു ഒരു വേഴാമ്പലിനെ പോലെ... ഒരിറ്റു കനിവിന്റെ നനവിനായി... കാരുണ്യത്തിന്റെ ഒരു ചെറു അരുവിയുടെ ഉറവ തേടി അലഞ്ഞു മര്‍ത്യര്‍... ഒരു നേതാവിനെ കാത്തിരുന്നു ലോകം.. അവസാനം, അവസാനം.. പതിനാലു നൂറ്റാണ്ടുകള്‍ക്ക്‌ മുന്നെ ഒരു സുപ്രഭാതത്തില്‍, ഒരു റബീഉല്‍ അവ്വല്‍ 12 ന്റെ സുവര്‍ണ്ണ ശോഭയില്‍ മക്കയുടെ മണല്‍ തരികളെപോലും പുളകമണിയിച്ചുകൊണ്ട്‌ സത്യ സന്മാര്‍ഗ സംസ്ഥാപനത്തിനായി, അസത്യങ്ങളുടെയും അര്‍ദ്ധസത്യങ്ങളുടെയും നിര്‍മാര്‍ജ്ജനത്തിനായി, ഖുറൈശി ഗോത്രത്തില്‍ ഹാശിം കുടുംബത്തില്‍ അന്ത്യ പ്രവാചകന്‍ ത്വാഹാ റസൂല്‍ (സല്ലല്ലാഹു അലൈഹിവ സല്ലം) ഭൂജാതനായി..




പരിശുദ്ധ ഖുര്‍ആന്‍ നബി(സ)തങ്ങളെ പരിചയപ്പെടുത്തിയത്‌ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ നേതാവായിട്ടോ, ഒരു യുഗത്തിന്റെ സാരഥിയായിട്ടോ അല്ലെങ്കില്‍ ലോക മുസ്ലിംകളുടെ നേതാവായിട്ടോ അതുമല്ലെങ്കില്‍ മനുഷ്യകുലത്തിന്‌ മാത്രം അനുഗ്രഹമായിട്ടോ അല്ല..! ഖുര്‍ആനില്‍ ജഗന്നിയന്താവ്‌ അരുളുന്നു. 'നബിയേ, താങ്കളെ ഈ ലോകത്തിനു മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ല.' അതെ, അറബിയെന്നോ, അനറബിയെന്നോ, കറുത്തവനെന്നോ, വെളുത്തവനെന്നോ ഭേതമില്ലാതെ മുഴുവന്‍ മനുഷ്യകുലത്തിനും എല്ലാ ജീവജാലങ്ങള്‍ക്കും, സസ്യലതാതികള്‍ക്കും അനുഗ്രഹമായിട്ടായിരുന്നു ദൈവദൂതന്റെ പിറവി.! വെറും ഒരു ആത്മീയ നേതാവ്‌ മാത്രമായിരുി‍ല്ല മുഹമ്മദ്‌ നബി (സ). മനുഷ്യ ജീവിതത്തിന്റെ നാനാ മേഖലകളിലും പ്രാവര്‍ത്തികമാക്കേണ്ട ഒരു പ്രായോഗിക ജീവിത സംഹിത സ്വന്തം ജീവിതചര്യകളിലൂടെ ലോകര്‍ക്ക്‌ പകര്‍ന്ന്‌ കൊടുത്ത, മാനവ രാശിയെ സ്നേഹവും സമാധാനവും സാഹോദര്യവും പഠിപ്പിച്ച ഒരു പരിഷ്കര്‍ത്താവു കൂടിയായിരുന്നു തിരുനബി (സ). വരികളിലോ വാക്കുകളിലോ ഒതുക്കാനാവുന്നതല്ല പ്രവാചക പുംഗവരുടെ മഹത്വം.


ശാസ്ത്ര- സാങ്കേതിക തികവിന്റെ ഉത്തുംഗതയില്‍ എത്തിയെന്നവകാശപ്പെടുന്ന വര്‍ത്തമാനയുഗത്തില്‍ പ്രവാചകന്‍ (സ) യുടെ ഓരോ പ്രവചനങ്ങളും സത്യമായി പുലരുന്നതു നാം കണ്മുന്നില്‍ കണ്ടു കൊണ്ടിരിക്കുന്നു. നിഷ്പക്ഷമതികള്‍ തങ്ങളുടെ മനസ്സിനെയും ചിന്താ ശക്തിയെയും ഉപയോഗപ്പെടുത്തി സത്യമുള്‍ക്കൊള്ളാന്‍ തയ്യാറാവുന്നത്‌ നാം കാണുന്നു.' അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ച്‌ ആഹരിക്കുന്നവന്‍ നമ്മില്‍പെട്ടവരല്ല' എന്ന്‌ ഗൌരവത്തോടെ അരുളിയ നബി (സ) മറ്റൊരിക്കല്‍ പറഞ്ഞു 'ഒരു കാലം വരാനിരിക്കുന്നു, അന്ന്‌ മനുഷ്യര്‍ പരസ്പരം കൊന്നോടുക്കും, അയല്‍ വാസികള്‍ കൊല ചെയ്യപ്പെടും, പിതാവ്‌ മകനെയും മകന്‍ പിതാവിനെയും സഹോദരന്‍ സഹോദരിയെയും കൊന്നു കൊലവിളി നടത്തും'. ഈ പ്രവചനം ശ്രവിച്ച സഖാക്കള്‍ തിരുനബിയോടു ചോദിച്ചു. തിരുദൂതരെ, എങ്ങിനെയാണ്‌ മനുഷ്യരില്‍ അത്തരമൊരു അവസ്ഥ സംജാതമാവുക ? നബി(സ) മറുപടി നല്‍കി 'മനുഷ്യന്‌ അല്ലാഹു കനിഞ്ഞു നല്‍കിയിരിക്കുന്ന വിശേഷബുദ്ധി അന്ന്‌ എടുത്തുമാറ്റപ്പെടും' നൂറ്റാണ്ടുകള്‍ക്ക്‌ മുന്നെ റസൂല്‍ (സ) പ്രവചിച്ചത്‌ ഇന്ന്‌ നമ്മുടെ കണ്മുന്നില്‍ അക്ഷരംപ്രതി സത്യമായി ഭവിക്കുന്നത്‌ കാണാതിരിക്കാന്‍ മാത്രം അന്ധത ബാധിച്ചുവോ നമുക്ക്‌ ? ചിന്തിക്കേണ്ട കാലവും സമയവും അതിക്രമിച്ചിരിക്കുന്നു..! കരുണയും, സ്നേഹവും, സഹിഷ്‌ണുതയും, സാഹോദര്യവും ഭൂമുഖത്ത്‌ നിന്ന്‌ അല്‍പാല്‍പമായി അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു...! പകരം നമ്മുടെമനസുകളില്‍ അസൂയയും, പകയും, സ്വാര്‍ത്ഥതയും, വര്‍ഗീയതയും കുടിയേറിക്കൊണ്ടിരിക്കുന്നു. എവിടെയും വര്‍ഗീകരണങ്ങള്‍... എല്ലാവര്‍ക്കും എല്ലാവരോടും പക ! സ്ത്രീക്ക്‌ പുരുഷനോട്‌, പുരുഷനു സ്ത്രീയോടും, ഭാര്യ- ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍, സഹോദരങ്ങള്‍ തമ്മില്‍, അയല്‍ക്കാര്‍ തമ്മില്‍, കൂട്ടുകാര്‍ തമ്മില്‍, എന്തിനേറെ മാതാപിതാക്കള്‍ക്ക്‌ മക്കളോടും, മക്കള്‍ക്ക്‌ മാതാപിതാക്കളോടും പരസ്പരംപക...!! ചിലയിടത്തൊക്കെ പ്രത്യക്ഷമായും മറ്റിടങ്ങളില്‍ കപട സ്നേഹാവരണത്തിനാല്‍ മറച്ചും മനസില്‍ അസൂയയും പകയും സൂക്ഷിക്കുന്നവരായി ജനസമൂഹം മാറികൊണ്ടിരിക്കുന്നു..!


'നിന്റെ സ്വന്തം ശരീരത്തിനായി നീ ഇഷ്ടപ്പെടുന്നത്‌ ഇതര ജനങ്ങള്‍ക്കായും ഇഷ്ടപ്പെടുക' എന്ന തിരുനബി (സ) യുടെ മൊഴിയിലൂടെ സര്‍വ്വ ജനങ്ങളോടുമുള്ള സഹവര്‍ത്തിത്വത്തിനുള്ള ആഹ്വാനമാണ്‌ മറയില്ലാതെ വെളിവാക്കുത്‌. "സ്നേഹത്തോടു കൂടി തന്റെ സഹോദരനെ നോക്കുന്നതു പോലും പുണ്യം തന്നെ" എന്നു പഠിപ്പിച്ച മഹാനുഭാവന്റെ അനുയായികളില്‍ ചിലരിന്ന്‌ അക്രമത്തിന്റെയും അനീതിയുടെയും അധര്‍മ്മത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്നത്‌ ആ സ്നേഹ ദൂതരുടെ അധ്യാപനങ്ങളില്‍ നിന്ന്‌ അകലുകയും സ്നേഹിക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനും ചിലര്‍ അതിര്‍വര്‍മ്പുകള്‍ തീര്‍ത്തതു കൊണ്ടുമല്ലേ !? ലോകത്തിന്റെ മുക്കിലും മൂലയിലും നിരപരാധികളുടെ നിണം മണക്കുമ്പോള്‍ 'അക്രമത്തെ നിങ്ങള്‍ സൂക്ഷിക്കുവിന്‍! എന്തുകൊണ്ടെന്നാല്‍, അക്രമം അത്‌ അവസാനനാളിലെ അന്ധകാരങ്ങളാകുന്നു' എന്ന താക്കീത്‌ ഉള്‍ക്കൊണ്ട്‌ ഒരു സ്നേഹ സമൂഹത്തിനായി നിലകൊള്ളുവാന്‍ പ്രവാചക പ്രേമികള്‍ക്ക്‌ കഴിയുമെന്നു തന്നെയാണ്‌ പ്രത്യാശ. പ്രവാചകരെ പുകഴ്ത്തി പുണ്യജന്മദിനം അത്യാഹ്ലാദത്തോടെ ആഘോഷിച്ചുകൊണ്ട്‌ ലോകം വീണ്ടും ഒരു റബീഇനെ വരവേല്‍ക്കുമ്പോള്‍, "തന്റെ ജനനവും മരണവും നിങ്ങള്‍ക്ക്‌ അനുഗ്രഹമായിട്ടല്ലാതെയില്ല" എന്നു പ്രഖ്യാപിച്ച സ്നേഹത്തിന്റെ പ്രതീകമായ വിശ്വ പ്രവാചകന്‍ മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം ) യുടെ ജീവിത ചര്യകള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുവാനുതകുന്ന രീതിയില്‍ ഈ റബീഉല്‍ അവ്‌വലിന്റെ പുണ്യ ദിനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഏവര്‍ക്കും കഴിയട്ടെ.



ഏവര്‍ക്കും നബി ദിനാശംസകളോടെ..
=======================
റബീ ഉല്‍ അവ്വല്‍ = ഹിജ്‌ റ കലണ്ടര്‍ പ്രകാരമുള്ള ഒരു മാസം.
റബീഅ്‌ = വസന്തം
അവ്വല്‍ = ആദ്യം
റബീഉല്‍ അവ്വല്‍ = ആദ്യ വസന്തം

Sunday, March 16, 2008

കുടുംബം

കുടുംബം
കൂടുമ്പോള്‍ ഇമ്പം ഉണ്ടാകുന്ന ഇടം
അതിനെയാണു കുടുംബം എന്ന് വിളിക്കേണ്ടത്‌..
അത്‌ തന്നെയാണ്‌ കുടുംബം എന്ന വാക്കിനാല്‍ അര്‍ത്ഥമാക്കുന്നതും.

നല്ല ഒരു വീടു നിര്‍മ്മിക്കുക എന്നത്‌ ഏവരുടെയും സ്വപ്നമാണ്‌
നല്ല വീടുണ്ടാക്കാന്‍ നല്ല ഒരു കണ്‍സ്റ്റ്രക്ഷന്‍ /കോണ്‍ ട്രാക്ര്റ്റര്‍ക്ക്‌ കഴിയും..

അങ്ങിനെ ഒരു നല്ല വീടു പലരും നിര്‍മ്മിക്കുന്നു.

ആ നല്ല വീട്ടിലേക്ക്‌ ഒരു പറിച്ചു നടല്‍..
ചില ബന്ദങ്ങള്‍ കൊഴിയുന്നു...
ചിലത്‌ പുതുതായി തളിര്‍ ക്കുകയും

പുതിയ കൂടലില്‍
പലപ്പോഴും ഇമ്പത്തിനു പകരം ഭൂകമ്പം ഉണ്ടാകുന്നു..
അവിടെ കുടുംബ മുണ്ടാകുന്നില്ല..

കൂടുമ്പോള്‍ ഇമ്പമുണ്ടാകാന്‍
മനസ്സില്‍ സ്നേഹം നിറക്കണം
ബഹുമാനം നിറക്കണം

സ്നേഹം നിറക്കാന്‍ ആദ്യം
മനസ്സില്‍ നിന്ന് ക്രോധം നീക്കണം
ബഹുമാനം നിറക്കാന്‍
താന്‍ പോരിമ ഒഴിച്ചു കളയണം

പരസ്പര സ്നേഹത്തോടെ, ബഹുമാനത്തോടെ, വിശ്വസത്തോടെ.. ഇമ്പമുള്ള കുടുംബങ്ങള്‍ തീര്‍ത്ത്‌
നല്ല സമൂഹങ്ങളായി വര്‍ത്തിക്കാന്‍ ഏവര്‍ ക്കും കഴിയട്ടെ..


ആശംസകള്‍

ഈ ഞാനും ഒരു നല്ല വീടുണ്ടാക്കുന്ന തിരക്കിലാണ്‌. അവിടെ നല്ല ഒരു കുടുംബത്തിനെ ഒരുക്കാന്‍..

=============================================================================================
ഇന്ന് പുതിയ വീട്ടിലേക്ക്‌ താമസം മാറ്റുന്ന ഇഖ്‌ ബാല്‍ കുഞ്ഞുപ്പാക്കും ( കൊച്ചി ) കുടുംബത്തിനുമായി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു..

Monday, March 10, 2008

ഒരു സമൂഹത്തിന്റെ പുരോഗതി !!

ഒരു സമൂഹത്തിന്റെ പുരോഗതി ആസമൂഹം അവരുടെ സ്ത്രീകളോട്‌ ഏതുവിധത്തില്‍ പെരുമാറുന്നുവെതിനെ അടിസ്ഥാനപ്പെടുത്തിയാണു കണക്കാക്കേണ്ടതെന്ന മഹത്‌ നിര്‍വചനം ഇന്നിന്റെ പീഡന കാലഘട്ടവുമായി തുലനം ചെയ്താല്‍ ആധുനിക മാനവന്റെ സംസ്കാരികഅധപതനത്തിന്റെ ആഴം നമുക്കു വ്യക്തമായി വരച്ച്കാട്ടിത്തരുന്നു.
നമമുടെ നാട്ടില്‍ നിയമങ്ങള്‍ക്ക്‌ യാതൊരു പഞ്ഞവിമുി‍ല്ല, പക്ഷെ യഥാര്‍ത്ഥത്തിലുള്ള നിയമ പരിരക്ഷ സാധാരണക്കാരനു ലഭിക്കുന്നില്ല എന്നുള്ള നഗ്നയാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒട്ടേറേ പുരോഗമിച്ചു(?)കൊണ്ട്‌ ഇന്ന്‌ യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക്‌ അര്‍ഹമായ ശിക്ഷ വിധിക്കുന്നുണ്ടോ എന്ന കാര്യത്തിലും സംശയങ്ങള്‍ ജനിപ്പിക്കുന്ന ന്യായവിധികളാണ്‌ പുറത്തുവന്നു കൊണ്ടിരിക്കുന്നത്‌.സ്ത്രീകള്‍ക്ക്‌ നേരെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍, പീഡനമെന്ന ഒറ്റവാക്കില്‍ ഒതുക്കിയ വ്യഭിചാരങ്ങള്‍, ബലാത്സംഗം.. എല്ലാം തന്നെ നാള്‍ക്കുനാള്‍ അധികരിച്ചുവരുന്ന കാഴ്ച്ച നമ്മുടെ ചിന്തകളില്‍ യാതൊരു അസ്വസ്ഥതയും സൃഷ്ടിക്കുന്നില്ലെങ്കില്‍ ഏതൊരു ആദര്‍ശത്തിന്റെ പേരിലാണോ നാം നിലകൊള്ളുന്നത്‌ ആ അദര്‍ശവും ആശയവും നമ്മുടെ ഹൃദയത്തില്‍നിന്നു അല്‍പാല്‍പമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.!!

മുന്‍കാലത്തെ അപേക്ഷിച്ച്‌ സ്തീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌ ഒഴുകിയെത്തിയ, പൊതുരംഗങ്ങളില്‍ അവള്‍ അന്യപുരുഷന്മാരോടൊപ്പം അതിരുകളില്ലാതെ ഇടകലകലര്‍ന്നു പ്രവര്‍ത്തിക്കാനും തൊഴിലെടുക്കാനും തുടങ്ങിയ വര്‍ത്തമാന കാലത്തില്‍, ആധുനിക വസ്ത്ര ധാരണ ( അതോ വിവസ്ത്ര ധാരണ രീതിയോ ) രീതികളും, ചില നേരം കൊല്ലി വനിതാ സംഘടനകളുടെ അനാവശ്യമായ അതിലേറെ ദുരഭിമാനത്തിലധിഷ്ടിതമായ പുരുഷ വിരോധ പ്രവര്‍ത്തന രീതികളുമെല്ലാം, പരസ്പര പൂരകങ്ങളായി നിലകൊള്ളേണ്ട സ്ത്രീയും പുരുഷനും തമ്മില്‍ സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കേണ്ടതിനു പകരം വെറുപ്പും പകയും വളര്‍ത്താനാണ്‌ ഏറെയും നിലകൊണ്ടതെന്നത്‌ ഒരു വസ്ഥുതയാണ്‌. സ്ത്രീകളില്‍ ചിലര്‍ ,നാണവും മാനവും മറന്നവര്‍ സിനിമകളിലും, പരസ്യങ്ങളിലും എന്തിനേറെ പൊതുനിരത്തുകളില്‍ വരെ അര്‍ദ്ധനഗ്നകളായും സൌന്ദര്യ മത്സരങ്ങളെന്നപേരിലും സിനിമാറ്റിക്ഡാന്‍സിന്റെയുമൊക്കെപേരില്‍ നടക്കുന്ന പേക്കൂത്തുകളിലും, ഏതാണ്ട്‌ പൂര്‍ണ്ണ നഗ്നകളായും യാതൊരു ഉളുപ്പുമില്ലാതെ പ്രത്യക്ഷപ്പെടുന്നതുമൊക്കെ വളര്‍ന്നു വരുന്ന യുവതയില്‍ സ്തീയെ വെറും കാഴ്ചവസ്തുവായും, ഉപഭോഗ വസ്തുവായും മാത്രം നോക്കിക്കണുവാനുള്ള മനസ്സുണ്ടാക്കുവാന്‍ ഉത്തേജക ഘടകമായി ഭവിച്ചിട്ടൂണ്ടെന്നതിലും സംശയമില്ല.മൂല്യങ്ങളുടെ നിരാസവും, കുത്തഴിഞ്ഞ ജീവിതവും, കച്ചവടവത്കരിക്കപ്പെട്ട ബന്ധങ്ങളും, മറ്റുള്ളവരെ പിന്നിലാക്കാനുള്ള അടങ്ങാത്ത ത്വരയുമെല്ലാം മനുഷ്യനെ ഏത്‌ വിധേനയും പണമുണ്ടാക്കാനും എങ്ങിനെയും സുഖലോലുപരായി ജീവിതം ആസ്വദിക്കുവാനും അവനെയും അവളെയും ഒട്ടും മടിയില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. കൂട്ടുകുടുംബത്തിന്റെ സ്നേഹക്കുരുക്കുകളില്‍ നിന്ന്‌ അണുകുടുംബത്തിന്റെ അഴിയാകുരുക്കുകളിലേക്ക്‌ വലിച്ചടുപ്പിക്കപ്പെട്ടവരില്‍ ചിലരൊക്കെ സ്വയം ചിതയൊരുക്കി എരിഞ്ഞടങ്ങുതെല്ലാംതന്നെ ഈയൊരു മാറ്റത്തിന്റെ പ്രതിഫലനമത്രെ !

യുവതലമുറയെ അധാര്‍മ്മിക പാതയിലേക്കു വലിച്ചിഴക്കാനുതകുന്നരീതിയിലുള്ള പരിപാടികളാണ്‌ ദൃശ്യ--ശ്രാവ്യ മാധ്യമങ്ങള്‍ ഇന്ന്‌ രാപകല്‍ ഭേതമന്യേ വിളമ്പികൊണ്ടിരിക്കുത്‌. ലോകം ശാസ്ത്രീയ സാങ്കേതിക രംഗത്ത്‌ വിസ്ഫോടനകരമായ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനുഷ്യനെ വീണ്ടും അന്തവിശ്വാസത്തിന്റെയും, അനാചാരത്തിന്റെയും തടവറയിലേക്ക്‌ തിരികെവിളിക്കുന്ന സിനിമകളും, സീരിയലുകളും, വാലന്റൈന്‍ ദിനാഘോഷം പോലെയുള്ള അടിസ്ഥാന രഹിതമായ ആചരണങ്ങളിലൂടെയുള്ളാ തെറ്റായ സന്ദേശങ്ങളുമാണാമാണ്‌ ദൃശ്യ -ശ്രാവ്യ മാദ്ധ്യമങ്ങള്‍ യുവതക്ക്‌ നല്‍കുന്നത്‌.

നാം തലമുറകളിലൂടെ നേടിയെടുത്തു എന്ന്‌ അഹന്ത നടിക്കുന്ന സാമ്പത്തിക നേട്ടങ്ങളോ, സാംസ്കാരിക -വിദ്യഭ്യാസ ഉന്നമനമോ, ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെ അതിപ്രസരമോ / അധിനിവേശമോ ഒന്നും തന്നെ മനുഷ്യനെ നേര്‍വഴിക്കു നയിക്കാനോ അവന്റെ നിഷ്ഠൂര കൃത്യങ്ങള്‍ക്ക്‌ കുറവ്‌ വരുത്തുവാനോ ഉപയുക്തമായില്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതാണ്‌ വര്‍ത്തമാനകാല മാനവചെയ്തികള്‍.ഇവിടെ ഹൈന്ദവനൂം, മുസല്‍മാനും, കൃസ്ത്യാനിയും, പാര്‍സിയും, സിക്കുകാരനും, മതമില്ലാത്തവനും എല്ലാം ഒരുപോലെ അവരുടെ ആദര്‍ശമനുസരിച്ച്‌ ജീവിക്കാന്‍ നമ്മുടെ ഭരണഘടന സ്വാതന്തൃം നല്‍കുന്നു. പക്ഷെ ലിഖിതമാക്കപ്പെട്ട ഭരണഘടന തിരസ്കരിച്ചുകൊണ്ട്‌ ചില മാഫിയസംഘങ്ങളുടെ അലിഖിത ഭരണഘടന സമൂഹത്തില്‍ അഴിഞ്ഞാടുകയാണിന്ന്‌.

എല്ലാ വൈജാത്യങ്ങളും മറന്ന്‌ മനുഷ്യസ്നേഹികള്‍ ഇത്തരം എല്ലാ പ്രവണതകള്‍ക്കെതിരെയും കൈകോര്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കയണ്‌. 'അവസാനകാലത്ത്‌ ഭൂമുഖത്ത്നിന്ന്‌ കരുണ എന്ന വികാരം എടുത്തുമാറ്റപ്പെടുമെന്ന് മഹത്‌ വചനം അക്ഷരാര്‍ത്ഥത്തില്‍ കണ്മുന്നില്‍ പുലരുന്നതുകാണുമ്പോഴും നിസ്സംഗരായിരിക്കാനുള്ള കരളുറപ്പുള്ളവരായി മാറിയിരിക്കുന്നു നാം
.അയല്‍വാസികള്‍ പരസ്പരം കൊലവിളിനടത്തുന്നു. പിതാവ്‌ മകനെയും മകന്‍ പിതാവിനെയും കൊല്ലുന്നു. മതൃത്വം മകളെ വിലക്കുകൊടുക്കുന്നു. സ്വന്തം ജനയിതാവിന്റെ ഭീജം പേറാന്‍ വിധിക്കപ്പെട്ട അബലകള്‍... ഇതെല്ലാം തെ‍ ഒരു പരിഷ്കൃത (?) സമൂഹത്തിലാണെ-ന്നോര്‍ക്കുമ്പൊള്‍ എവിടെയാണു പരിഷ്കര്‍ത്താക്കള്‍ക്ക്‌ തെറ്റുപറ്റിയെന്നത്‌ അന്വേഷണവിധേയമാക്കേണ്ടിയിരിക്കുന്നു.

ഇവിടെയാണു മൂല്യച്യുതിയുടെ ആഴവും മൂല്യനിരാസത്തിന്റെ പരപ്പും ഒരു സമൂഹത്തിനേല്‍പിച്ചിരിക്കുന്ന മുറിവു നാം കാണുന്നത്‌പരിഷ്കൃതരെന്ന്്‌ അഹന്ത നടിക്കുന്ന നമ്മള്‍ ഇരുണ്ട യുഗമെന്ന്്‌ ആക്ഷേപിക്കുന്ന കാലഘട്ടത്തിലെ ജീവിതരീതികളും അന്ന്‌ മനുഷ്യര്‍ കൈകൊണ്ടിരുന്ന നടപടികളുമെല്ലാം വര്‍ത്തമാനകാല സംഭവവികാസങ്ങളുമായി തുലനം ചെയ്താല്‍ ലഭിക്കുന്ന ഉത്തരം നമ്മെ അമ്പരപ്പിക്കുന്നില്ലെങ്കില്‍ നമ്മുടെ കണക്കുകൂടലുകള്‍ക്ക്‌ എവിടെയോ പിഴവ്‌ പറ്റിയിരിക്കുന്നു എന്ന്്‌ വേണം മനസിലാക്കാന്‍. തിന്മകളെ ലളിതവത്കരിച്ച്‌ അനുവദനീയവും പിന്നീടത്‌ ആവശ്യവുമാക്കിതീര്‍ക്കാന്‍ ചില കൈകളിവിടെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ശക്തികള്‍ക്ക്‌ ചങ്ങലയിടേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്‌.

ആധുനിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുന്നതോടൊപ്പം തന്നെ നാം ആത്മീയ വിദ്യഭ്യാസത്തിനും പരിഗണന നല്‍കികൊണ്ടിരിക്കുന്നുവെത്‌ ആശാവഹം തന്നെ. പക്ഷെ ഇന്ന്‌ അക്രമത്തിന്റെയും അഴിഞ്ഞാട്ടങ്ങളുടെയും വാര്‍ത്തകളില്‍ ആത്മീയ ആചാര്യന്‍മാരും ഭരണചക്രം തിരിക്കുന്നവരും എല്ലാം മുന്‍നിരയില്‍ വരുന്നത്‌ എന്തുകൊണ്ടാണെ്‌ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്‌. അവിടെയാണ്‌ മത-സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ക്ക്‌ ഏറെ പ്രവര്‍ത്തിക്കാനുള്ളത്‌. ഇവിടെ ഉദ്ധേശിക്കുത്‌ തീര്‍ച്ചയായും നിരന്തര ബോധവത്കരണത്തിന്റെ ആവശ്യകതയെപറ്റിയാണ്‌.
സമൂഹമെന്നാല്‍ വ്യക്തികളുടെ കൂട്ടമാണ്‌ അഥവാ കുടുംബങ്ങളുടെ കൂട്ടമാണ്‌. അപ്പോള്‍ നല്ല സമൂഹമൊല്‍ നല്ല കുടുംബങ്ങളുമാണ്‌. നല്ല വ്യക്തിത്വങ്ങളുടെ സൃഷ്ടിപ്പിന്‌ നല്ല കുടുംബാന്തരീക്ഷം ഉണ്ടാവണം. അവിടെയാണ്‌ ഒരു വ്യക്തിയുടെ പ്രഥമ വിദ്യാലയമായ മാതാവെന്ന സ്ത്രീയുടെ ഭാഗം, കടമ ശരിയായ രീതിയില്‍ നിര്‍വഹിക്കപ്പെടേണ്ടത്‌. കടമകള്‍ മറന്ന്‌ നാ(കാ)ടിളക്കി നടക്കുന്നതിലൂടെ സ്വന്തം വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്തുന്ന ആധുനിക സൊസൈറ്റി ലേഡികള്‍ക്ക്‌ ഒരു സമൂഹത്തില്‍ നിന്ന്‌ അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും ലഭിച്ചില്ലെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല .

പരസ്പരം ആദരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും പങ്കുവെക്കാനും മറക്കുന്നവരായി വര്‍ത്തമാന കാലമനുഷ്യന്‍ മാറികഴിഞ്ഞിരിക്കുന്നു. വെട്ടിപ്പിടിക്കാനും ആസ്വദിക്കാനുമുള്ള ത്വര ആണിനെയും പെണ്ണിനെയും ലിംഗവിത്യാസമില്ലാതെ കീഴ്പെടുത്തിയിരിക്കുന്നു. സ്ത്രീ സ്വയം പ്രദര്‍ശനവസ്തുവായും , പുരുഷന്‍ പൌരുഷമില്ലാത്ത പാതി സ്ത്രീയായും മാറുമ്പോള്‍ , സ്തീയുടെ സംരക്ഷകനായ പുരുഷനെയും, പുരുഷന്റെ തണലായ സ്ത്രീയെയും സമൂഹത്തിന്‌ നഷ്ട്മാകുന്നു. അതിലൂടെ ഒരു സമൂഹത്തിന്റെ പുരോഗതിയും !!



Sunday, March 2, 2008

കമാല്‍ പാഷയുടെ ഭാഷ ലീഗുകാരന്റെത്‌..

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ അസ്തിത്വം നല്‍കിയത്‌ മുസ്ലിം ലീഗ്‌ ആണെന്ന ചരിത്ര പണ്ഡിതന്‍ (?) മുസ്തഫ കമാല്‍ പാഷയുടെ പ്രസ്ഥാവന ( സിറാജ്‌ വാര്‍ത്ത 29-2-2008 ) ചരിത്രത്തോട്‌ തികച്ചും നീതി പുലര്‍ത്താത്തതായെന്ന് പറയട്ടെ..

ചരിത്രകാരന്മാര്‍ രാഷ്ടീയക്കരന്റെ ചട്ടുകങ്ങളാക്കി വര്‍ത്തിക്കുന്നത്‌ അനുപേക്ഷണീയമല്ല. ഒരു മുസ്ലിം ലീഗുകാരനാണു ഇത്തരം ബീബത്സിയന്‍ നുണ പറയുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഒരു സ്റ്റേജ്‌ കിട്ടുമ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ മുസ്ലിം ലീഗിനു പോലും ചിലപ്പോള്‍ അവകാശവാദമില്ലാത്ത കാര്യങ്ങള്‍ അവരുടെ മേല്‍ കെട്ടി വെക്കേണ്ടിയിരുന്നോ ?

മറ്റ്‌ സംസ്ഥാനങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ. കേരളത്തില്‍ മുസ്ലിം ലീഗ്‌ അധികാരത്തില്‍ കുറെ കടിച്ചിരുന്നതല്ലേ ? എന്താണു സമുദായത്തിനു വേണ്ടി അവര്‍ ചെയ്തത്‌ ? എത്ര വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ലീഗുകാര്‍ പിന്നോക്കക്കാരായ സ്വന്തം സമുദായത്തിനു വേണ്ടി അര്‍ഹമായ വിധത്തില്‍ നേടിക്കൊടുത്തു. നിരീശ്വര നിര്‍മത പ്രസ്ഥാനമായ ഇടത്പക്ഷ സര്‍ക്കാര്‍ കാണിച്ച ആര്‍ജവം പോലൂം കാണിക്കാന്‍ കഴിയാത്ത ഇത്തിള്‍കണ്ണി രാഷ്രീയത്തിന്റെ മൈക്‌ സെറ്റായി താങ്കളെപ്പോലെയുള്ള ചരിത്രകാരന്മാര്‍ അധപതിക്കുന്നതില്‍ ദു:ഖമുണ്ട്‌.

(സിറാജ്‌ ദുബൈ എഡിഷനില്‍ പ്രസിദ്ധീകരിച്ചത്‌ 2-3-8 )
hi

Related Posts with Thumbnails