Saturday, October 18, 2008

മനസിനേറ്റ മുറിവ്‌ മായ്ക്കാന്‍ കഴിയുമോ ?

‌അസ്സലാമു അലൈക്കും ബഷിര്‍ ഭായ്‌ ..
മുഖത്തെ സ്ഥിരം പുഞ്ചിരിയുമായി സലാമുക്ക മുന്നില്
വ‍ അലൈക്കുമുസ്സലാം വറഹ്‌ മത്തുല്ലാ.. എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? ജുമുഅ നിസ്കാരം കഴിഞ്ഞ്‌ പള്ളിയില്‍ നിന്നിറങ്ങി വരുകയായിരുന്ന ഞാന്‍ പ്രതിവചിച്ചു . എന്റെ വിശേഷമൊക്കെ‌ നല്ലത്‌ തന്നെ .. എന്താ ബഷീര്‍ഭായ്ക്ക്‌ പറ്റിയത്‌ ? സലാമുക്ക ഇന്ന് പ്രതിവു അഭിവാദ്യങ്ങള്‍ക്കപ്പുറത്തേക്ക്‌ കടക്കുകയാണല്ലോ.. ഞാന്‍ മനസ്സില്‍ കരുതി.. എന്തേ ചോദിച്ചത്‌ ? ഞാന്‍ തിരിച്ചു ചോദിച്ചു. ഒന്നു‍ല്ല. ഇത്തവണ നിങ്ങള്‍ നാട്ടില്‍ നിന്ന് വന്നതിനു ശേഷം ഞാന്‍ ശ്രദ്ധിയ്ക്കുന്നു. മുഖത്ത്‌ ആ പഴയ ഒരു പ്രസരിപ്പും ഉത്സാഹവും ഇല്ല. ശരീരത്തിനും ക്ഷീണം ബാധിച്ചിട്ടുണ്ട്‌. വല്ല അസുഖവുമാണോ ? ആകെ ഒരു ടെന്‍ഷന്‍പോലെ..! സലാംക്ക പറഞ്ഞു നിര്‍ത്തി. സത്യത്തില്‍ അദ്ദേഹവുമായി എനിക്ക്‌ അടുത്ത്‌ ബന്ധമൊന്നുമില്ല .വല്ലപ്പോഴും കാണുമ്പോഴുള്ള കുശലാന്വേഷണത്തിലും സലാം ചൊല്ലി പിരിയലിലും ഒതുങ്ങുന്നു.. അടുപ്പം. പക്ഷെ സലാംക്ക അത്‌ മനസ്സിലാക്കിയിരിക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നത്‌ എത്ര ശരിയാണെന്ന് ഒരു വേള നിനച്ചു. ഏയ്‌ ഒന്നൂല്യ സലാംക്ക.. നാട്ടില്‍ പോയി പെട്ടെന്ന് തിരിച്ച്‌ വന്നതിലുള്ള ഒരു സിക്നസ്‌ . അതിന്റെ ഒരു ... ഞാന്‍ പറഞ്ഞൊഴിയാന്‍ ഒരു ശ്രമം നടത്തി.. പക്ഷെ അദ്ദേഹം എന്നെ തടഞ്ഞു നിര്‍ത്തി പറഞ്ഞു. നോക്ക്‌ ബഷീര്‍ ഭായ്‌.. ഞാനും കുറെ അനുഭവിച്ചിട്ടുള്ളതാണിതൊക്കെ. നമ്മള്‍ കരുതുന്നത്‌ പോലെ മറ്റുള്ളവര്‍ നമ്മെ കരുതുകയില്ല. കുടുംബത്തിനു വേണ്ടി എന്റെ ജീവിതം ഉഴിഞ്ഞുവെച്ചവനാ ഞാന്‍ .ഇപ്പോള്‍ ഞാനും എന്റെ കുട്ടികളുമായി ചുരുങ്ങി.. അവര്‍ക്ക്‌ വേണ്ടി ഞാനിവിടെ ജീവിക്കുന്നു. അങ്ങിനെ പച്ചയായ ഒരു മനുഷ്യന്റെ ജീവിത യാത്രയിലെ ചിലതൊക്കെ പറഞ്ഞു നിര്‍ത്തി. ഞാന്‍ പറഞ്ഞു. നമ്മള്‍ നമ്മുടെ കടമ നിറവേറ്റുക അതിനുണ്ടായേക്കാവുന്ന നന്മയും തിന്മയും നിശ്ചയിക്കുന്നത്‌ അല്ലാഹുവല്ലേ.. അവന്‍ അറിയുന്നുണ്ടല്ലോ . ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും നമ്മെ തിരിച്ചറിയും ..സാരമാക്കണ്ടെ.. ഇപ്പോള്‍ ഞാന്‍ തിരിച്ച്‌ ആശ്വസിപ്പിക്കേണ്ട നിലയിലെത്തി.. ഞങ്ങള്‍ സംസാരം തത്കാലം നിര്‍ത്തി സലാം ചൊല്ലി പിരിഞ്ഞു പോകുന്നതിനു മുന്നെ ഒരിക്കല്‍ കൂടി എന്നെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല. ഒക്കെ ശരിയാവും ബഷീര്‍ ഭായ്‌. ടെന്‍ഷനടിച്ച്‌ ആരോഗ്യം നശിപ്പിക്കരുത്‌.

ഒരു സാധു മനുഷ്യന്‍.. എനിക്ക്‌ കുടുബപരമായി എന്തോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കരുതിയിട്ടാവും അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങള്‍ പങ്കുവെച്ചത്‌..നാം പലപ്പോഴും അറിയാറില്ല. നമ്മളറിയാതെ നമ്മെ ശ്രദ്ധിക്കുന്നവര്‍ ..നമ്മുടെ ചലനങ്ങളിലും സംസാരത്തിലുമുണ്ടാവുന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്നവര്‍ നമുക്ക്‌ ചുറ്റും ഉണ്ടെന്നുള്ള സത്യം.ഞാന്‍ പറഞ്ഞൊഴിഞ്ഞെങ്കിലും എന്റെ മനസ്സാക്ഷി എന്നോട്‌ ചോദിച്ച്‌ കൊണ്ടിരുന്നു. പിന്നെ എന്തേ ഈ പ്രസരിപ്പില്ലായ്മക്ക്‌ കാരണം ?

ശരീരത്തിന്റെ മുറിവ്‌ കാലത്തിനു മായ്ക്കാന്‍ കഴിയും അതിന്റെ വേദനകളും പാടുകളും മായും പക്ഷെ മനസിനേറ്റ മുറിവ്‌ .. ഉണങ്ങിയാല്‍ തന്നെ പാട്‌ മായുമോ ?അപ്പോള്‍ പിന്നെ ശരീരത്തിനും മനസ്സിനും ഒരുമിച്ച്‌ മുറിവ്‌ പറ്റിയാല്‍.. ! അതും നാം സ്നേഹിക്കുന്ന, നമ്മെ സ്നേഹിക്കുന്നു(?)വെന്ന് കരുതുന്നവരില്‍ നിന്നായാല്‍.. അത്‌ നാം അറിയാതെ തന്നെ നമ്മുടെ മുഖത്ത്‌ നിഴലിക്കും. എത്ര കരുതലെടുത്താലും അത്‌ നമ്മെ ശ്രദ്ധിയ്ക്കുന്നവര്‍ വായിച്ചെടുക്കുകയും ചെയ്യും. ഞാനും കുറച്ച്‌ കൂടി കട്ടിയുള്ള ഒരു മുഖം മൂടി അണിയട്ടെ. എത്രത്തോളം വിജയിക്കുമെന്നറിയില്ല.

40 comments:

ബഷീർ said...

ശരീരത്തിന്റെ മുറിവ്‌ കാലത്തിനു മായ്ക്കാന്‍ കഴിയും അതിന്റെ വേദനകളും പാടുകളും മായും പക്ഷെ മനസിനേറ്റ മുറിവ്‌ .. ഉണങ്ങിയാല്‍ തന്നെ പാട്‌ മായുമോ ?അപ്പോള്‍ പിന്നെ ശരീരത്തിനും മനസ്സിനും ഒരുമിച്ച്‌ മുറിവ്‌ പറ്റിയാല്‍.. !

കാസിം തങ്ങള്‍ said...

ശരിയാണ്, മനസ്സിലെ മുറിപ്പാടുകള്‍ ചിലപ്പോഴൊക്കെ മായാതെ കിടക്കുന്നു. ഒരു നെരിപ്പോടായി നമ്മെ എന്നും വ്യാകുലപ്പെടുത്തികൊണ്ടിരിക്കുന്നു. എത്ര മറക്കാന്‍ ശ്രമിച്ചാലും വിടാതെ പിന്തുടരുന്ന വിങ്ങുന്ന ഓര്‍മ്മകളായി അത് നമ്മെ വേട്ടയാടികൊണ്ടിരിക്കും. മറ്റുള്ളവര്‍ എന്തും ചിന്തിക്കട്ടെ, ബഷീര്‍ക്ക പറഞ്ഞത് പോലെ നമുക്ക് നമ്മുടെ കടമകള്‍ നിര്‍വ്വഹിക്കാം. നമ്മുടെ മനസ്സറിയുന്നവന്‍ നമുക്ക് പ്രതിഫലം തരാതിരിക്കില്ലല്ലോ.

ഗോപക്‌ യു ആര്‍ said...

അത്‌ നാം അറിയാതെ തന്നെ നമ്മുടെ മുഖത്ത്‌ നിഴലിക്കും

correct...

പോരാളി said...

ഇതെന്തു പറ്റി ബഷീര്‍ക്കാ മനസ്സ് ഇത്രയ്ക്ക് നോവാന്‍.ഉള്ളിന്റെയുള്ളില്‍ എത്ര ഒതുക്കി വെച്ചാലും മുഖമാവുന്ന കണ്ണാടിയില്‍ നിഴലിക്കാതിരിക്കില്ലല്ലോ. ഒക്കെ ശരിയാവും, സമാധാനമായിട്ടിരിക്കൂന്നേ.

smitha adharsh said...

അതെ...കുഞ്ഞിക്ക പറഞ്ഞതുപോലെ എല്ലാം ശരിയാകും..വിഷമിക്കണ്ട..

siva // ശിവ said...

കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല എന്നാ ഇവിടെയും എല്ലാവരും പറയുന്നത്....

Sureshkumar Punjhayil said...

Vedanakale snehikkuka.. Nammal Nammude vedanakale snehikkan thudangumpol, namukku mattullavarude vedanayaum ariyan kazhiyum...!!! All the best.

ബഷീർ said...

>കാസിം തങ്ങള്‍

അതെ, ആ വിശ്വാസമാണു ആശ്വസമായുള്ളത്‌. പരീക്ഷണങ്ങളില്‍ വിജയിക്കുന്നവരാണല്ലോ നാളെക്ക്‌ വീണ്ടി ജീവിക്കുന്നവര്‍. എല്ലാം മറക്കാനും പൊറുക്കാനും , എല്ലാം പൊറുക്കുന്നവന്‍ നമുടെ മനസ്സിനെ കരുത്തുറ്റതാക്കട്ടെ. പാത വ്യതിചലിക്കാതെ നമുക്ക്‌ നീങ്ങാം .ഈ ഐക്യപ്പെടലിനും നല്ല വാക്കുകള്‍ ക്കും നന്ദി

>ഗോപക്‌ യു.ആര്‍

ശരിയാണു പറഞ്ഞത്‌. നാമെത്ര ശ്രമിച്ചാലും നമ്മെ ശ്രദ്ധിയ്ക്കുന്നവര്‍ അത്‌ തിരിച്ചറിയുകയും ചെയ്യും. ഇവിടെ വന്നതിനു നന്ദി

>കുഞ്ഞിക്ക

ഒരു കുഞ്ഞിക്കാടെ സ്വാന്ത്വനമായി തന്നെ നെഞ്ചിലേറ്റുന്നു ഈ ആശ്വസവാക്കുകള്‍. മുറിവുകളുടെ ആഴമനുസരിച്ച്‌ മുഖമാകുന്ന കണ്ണാടിയില്‍ അത്‌ പ്രതിഫലിക്കുമെന്ന് ഞാന്‍ അനുഭവിച്ചറിന്‍ഞ്ഞു. നന്ദി. ഈ നല്ല വാക്കുകള്‍ക്ക്‌

>സ്മിതാ ആദര്‍ശ്‌

ആത്മാര്‍ത്ഥമായ ഈ വാക്കുകള്‍ക്ക്‌ നന്ദി പറയട്ടെ. ഈ ഐക്യദാര്‍ഢ്യത്തില്‍ സന്തോഷം

>ശിവ

കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല. ശരിയാണത്‌.എന്നാലും ശിവാ ആ മുറിവിന്റെ പാടുകള്‍ മുഴുവനായി മായുമെന്ന് തോന്നുന്നില്ല. നാമറിയതെ നമ്മെ പിന്തുടരുന്ന ഒരു നിഴലായി അത്‌ അവശേഷിക്കുകതന്നെ ചെയ്യുമെന്ന് തോന്നുന്നു. അഭിപ്രായം പങ്കുവെച്ചതില്‍ സന്തോഷം

>സുരേഷ്‌,

ഈ വാക്കുകളില്‍ ഞാന്‍ താങ്കളുടെ എപ്പോഴും പുഞ്ചിരിയുള്ള ആ സുന്ദര മുഖം കാണുന്നു. ആ സൗന്ദര്യമുള്ള മനസ്സും.. മറ്റുള്ളവരുടെ വേദനകള്‍ അറിയുമ്പോള്‍ നമ്മുടെത്‌ ഒരു വേദനയായി തോന്നുകില്ല. അതിനായ്‌ ശ്രമിയ്ക്കം. ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

രസികന്‍ said...

കുഞ്ഞിക്കാ പറഞ്ഞതാണു ശരി നമ്മള്‍ നല്ലകാര്യങ്ങള്‍ ചെയ്യുക അത് ചിലപ്പോള്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ തെറ്റായിരിക്കാം പക്ഷെ ദൈവത്തിന്റെ മുന്‍പില്‍ നാം തെറ്റുകാരല്ലാ എന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ ഏതു ഘട്ടത്തെയും തരണം ചെയ്യാന്‍ കഴിയും.

ബഷീര്‍ ജീ എല്ലാം ശരിയാകും
ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

മനസ്സിനേറ്റ മുറിവുകളും കാലം മായ്കും ബഷീറിക്കാ..എല്ലാം ശരിയാകും

ബഷീർ said...

>രസികന്‍

ആ വിശ്വാസമാണു നിതാനം. അതിലാണു ചരിക്കുന്നതും. അഭിപ്രായത്തിനും ആശ്വാസവചനങ്ങള്‍ ക്കും ഏറെ നന്ദി.. ഇതൊക്കെ ജീവിത വഴിയിലെ രസങ്ങളായിട്ടെടുക്കാന്‍ ശ്രമിയ്ക്കുന്നു.

>കാന്താരിക്കുട്ടി

അങ്ങിനെ മായട്ടെയെന്നുതന്നെ യാണു മനസ്സിലുള്ളതും. എത്രകാലം വേണ്ടിവരുമെന്നകാര്യത്തിലാണിപ്പോള്‍ ഉത്കണ്ഡ.. ഈ സ്നേഹ വചനങ്ങള്‍ ക്കും നന്ദി

OT:
ബ്ലോഗില്‍ ഞാന്‍ നോക്കിയിരുന്നു. ഓര്‍മ്മകളില്‍ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒന്ന് അറിയിക്കുമല്ലോ..
pbbasheer@ജിമെയില്‍ഡോട്ട്കോം

നരിക്കുന്നൻ said...

എന്തു പറ്റി ബഷീർക്കാ.. വാക്കുകളിൽ ആ വേദന നിഴലിക്കുന്നു. ഇത്ര സ്നേഹിക്കുന്നവർ ആരാ ഈ മനസ്സിനെ കുത്തി നോവിച്ചത്? എല്ലാം ശരിയാകും മാഷേ, എല്ലാ വേദനയും ഒരുപാട് നാൾ നിൽക്കില്ല. താങ്കൾ സ്നേഹിക്കുന്നവർ താങ്കളെ മനസ്സിലാക്കട്ടേ...

ജിജ സുബ്രഹ്മണ്യൻ said...

ബഷീറിക്കാ.ഞാന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തി..എങ്കിലും ചില പോസ്റ്റുകള്‍ എങ്കിലും വായിക്കാന്‍ സമയം കണ്ടെത്തുന്നു...ഇനി ഓര്‍മ്മകള്‍ ഉണ്ടാകും എന്നു തോന്നണില്ല..നാളെ ഒരു പക്ഷേ മനസ്സ് മാറിയാല്‍ വല്ലതുമൊക്കെ എഴുതും..ഇപ്പോള്‍ ഒത്തിരി സങ്കടത്തില്‍ ആണു..സ്നേഹാന്വേഷണത്തിനു നന്ദി ണ്ട് ട്ടോ

ബഷീർ said...

>നരിക്കുന്നന്‍

ഞാന്‍ സ്നേഹിക്കുന്ന മറ്റൊരു മനസ്സിന്റെ വേദന എന്റെ മനസ്സിലേക്കും പടര്‍ന്നതായിരുന്നു. അതിന്റെ പ്രത്യക്ഷ ഫലവും ആഘാതവും എനിക്കും ഏല്‍ക്കേണ്ടിവന്നു . വിവരിച്ചെഴുതാന്‍ നിര്‍വാഹമില്ല. എല്ലാ വേദനയും നാളുകള്‍ കഴിയുമ്പോള്‍ മാഞ്ഞുപോയില്ലെങ്കില്‍ ജീവിതം ദുസ്സഹമായേനേ.. എന്നെ സ്നേഹിക്കുന്നവര്‍ എന്നെ മനസ്സിലാക്കാത്ത ദു:ഖമില്ല. സ്നേഹവും ജീവിതവും ചില കാട്ടികൂട്ടലുകളിലും പണത്തിലുമൊതുങ്ങുന്നുവെന്ന് കരുതുന്ന , ഞാന്‍ എന്ന ഭാവവുമായി ജീവിക്കുന്ന ചിലരുടെ ചെയ്തികളിലാണു ദു:ഖം. എല്ലാം ഒരു നാള്‍ ശരിയാവും അല്ലേ.. അങ്ങിനെ ആശ്വസിക്കട്ടെ.. ഈ നല്ല വാക്കുകള്‍ക്ക്‌ നന്ദി

>കാന്താരിക്കുട്ടി,

എന്തായിത്‌. സിഗരറ്റ്‌ വലി നിര്‍ത്തി, മുറുക്ക്‌ നിര്‍ത്തി , എന്നൊക്കെ പറയുന്നത്‌ പോലെ.. എഴുത്ത്‌ /ബ്ലോഗിംഗ്‌ നിര്‍ത്തണോ.

ഒരു തുറന്ന മനസ്സിന്റെ ഉടമയായി താങ്കളുടെ ഓരോ പോസ്റ്റും വായിച്ചപ്പോള്‍ മനസ്സിലായത്‌ അതിനാല്‍ തന്നെ ഓര്‍മ്മകള്‍ വായിക്കാന്‍ ശ്രമിയ്ക്കാറുണ്ട്‌. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതാണു കാര്യമെങ്കില്‍ . അവരെ അവരുടെ വഴിക്കു വിടുക. നമ്മുടെ മനസ്സിനെ ത്ര്യപിതിപ്പെടുത്തുന്ന വിധത്തില്‍ ഇനിയും എഴുതൂ. വായിക്കാനിവിടെ അനേകരുണ്ട്‌. എഴുത്ത്‌ നിര്‍ത്തരുത്‌ എന്നേ എനിക്ക്‌ പറയാനുള്ളൂ..
എന്താണു സങ്കടം. പേള്‍സണല്‍ ആണെങ്കില്‍ എല്ലാം ശരിയാവും .. എന്ന് കൂടി പറഞ്ഞ്‌.. അടുത്ത ഓര്‍മ്മയ്ക്കായ്‌ പ്രതീക്ഷിക്കുന്നു.

കാന്താരിക്കുട്ടിയ്ക്കും കുടുംബത്തിനും നല്ലത്‌ വരട്ടെ .

കാന്താരി കാന്താരിയായിതന്നെയിരിക്കട്ടെ തൊട്ടാവാടിയാവണ്ട. :)

ശ്രീ said...

ശരിയാണ് ബഷീര്‍ക്കാ...
ചിലരുടെ ചില പ്രതികരണങ്ങള്‍ നമ്മെ വേദനിപ്പിയ്ക്കുക തന്നെ ചെയ്യും. അതു നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും നിഴലിയ്ക്കുകയും ചെയ്യും.

മുസാഫിര്‍ said...

എല്ലാ മുറിവുകളും മായ്ക്കുന്ന വൈദ്യന്‍ ഈ അണ്ഡകടാഹത്തിലും നമ്മുടെ ഉള്ളിലെ കോടാനുകോടി കോശങ്ങളിലും നിറഞ്ഞിരിക്കുകയല്ലെ ,ബഷീര്‍.അദ്ദേഹം വിചാരിച്ചാല്‍ മായ്ക്കാന്‍ കഴിയാത്ത മുറിപ്പാടുകളുണ്ടോ ? പ്രതീക്ഷ മാത്രം കൈ വിടാതിരിക്കുക.

Jayasree Lakshmy Kumar said...

ഇങ്ങിനെയുള്ള സന്ദർഭങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള കഴിവിനെ തന്നെയാണ് ദൈവം എന്നു ഞാൻ കരുതുന്നത്. മനസ്സിനു ശക്തീ കിട്ടും. കിട്ടണം. മുഖം മൂടികൾ തൽക്കാലം ആവശ്യമായി വന്നേക്കാം, എങ്കിലും സാവകാശം പഴയ ആ മുഖം പുറത്തു വരും.


ഓ.ടൊ..കമന്റ് വായിച്ചതു കൊണ്ട് പറയുകയാ..കാന്താരീസ് ..ഓർമ്മകൾ ഉണ്ടായിരിക്കണം. ഇടക്ക് ഒരു കാന്താരി കടിച്ചു കൂട്ടിയില്ലെങ്കിൽ ഒരു രസവുമില്ല കെട്ടോ

ബഷീർ said...

>ശ്രീ,

തനിക്ക്‌ മാത്രമേ വേദനിക്കുന്ന മനസ്സും ശരീരവുമുള്ളൂ എന്ന ചിന്തയില്‍ മറ്റുള്ളവരുടെ മനസ്സറിയാന്‍ ശ്രമിയ്ക്കാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ .. അത്‌ എത്രമാത്രം മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുവെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. ശ്രീ പറഞ്ഞത്‌ പോലെ അതിന്റെ പ്രതിഫലനം നമ്മുടെ കര്‍മ്മങ്ങളില്‍ വരെ വ്യാപിക്കുന്നു

OT: നറുങ്ങു നുറുങ്ങായവരില്‍ താങ്കള്‍ നുറുങ്ങി കിടക്കുന്നത്‌ കണ്ടില്ലേ... സന്തോഷണ്ട്‌ ട്ടാ :)

>മുസാഫിര്‍

ആ മഹാനായ വൈദ്യന്റെ കാരുണ്യമാണല്ലോ മറക്കാനും പൊറുക്കാനുമുള്ള കഴിവ്‌. അതില്‍ വിശ്വാസമര്‍പ്പിച്ച്‌ മുന്നോട്ട്‌ നീങ്ങുന്നു. നന്ദി..

>ലക്ഷ്മി,

ദൈവീകം എന്നല്ലേ ഉദ്ധേശിച്ചത്‌. അതെ തീര്‍ച്ചയായും . പഴയ മുഖവും മനസ്സും തിരിച്ചു കിട്ടണെ എന്ന പ്രാര്‍ത്ഥനയിലാണ`്. എനിക്കു മാത്രമല്ല. എന്റെ പ്രിയപ്പെട്ടവര്‍ക്കും. ഇവിടെ വന്നതില്‍ ഏറെ സന്തോഷം.

OT :കാന്താരി കേട്ടല്ലോ.. എല്ലാവരും പറയുന്നത്‌..
ഇവിടെ വന്നവരുടെ നല്ല വാക്കുകള്‍ കാന്താരിക്കുട്ടിക്ക്‌ സമര്‍പ്പിക്കുന്നു.

വിജയലക്ഷ്മി said...

കാലം മായ്ക്കാത്തമുറിവുകളില്ലമോനെ .വായിച്ചുകഴിഞ്ഞപ്പോളൊരുപാടു സങ്കടം തോന്നി,നിങ്ങളുടെ മനസ്സിനുംശരീരത്തിനുമേറ്റമുറിപ്പാട് യെത്രയും വേഗം മാറ്റി,നന്മകള്നിറയട്ടെയെന്നാശംസിക്കുന്നു.

ബഷീർ said...

ഒരു അമ്മയുടെ സ്വാന്തനത്തിനെ അതിന്റെ എല്ലാ അര്‍ത്ഥത്തോടെയും നെഞ്ചിലേറ്റുന്നു. ഈ സ്നേഹത്തിനും ആശ്വാസ വചങ്ങങ്ങള്‍ ക്കും ഏറെ നന്ദി.. മനസ്സിന്റെ വേദനകളെ മായ്ക്കുന്നത്‌ പലപ്പോഴും ഇങ്ങിനെയുള്ള തണലുകള്‍ തന്നെ. നന്ദി..അമ്മേ

കുഞ്ഞന്‍ said...

ബഷീറ് ഭായി..

സൈക്കിളുചവിട്ട് പഠിക്കുന്ന കാലത്ത് വീണപാട് ഇതുവരെ മാഞ്ഞില്ല, സ്കൂളില്‍ ഒരു ബെഞ്ചില്‍ നിന്നും അടുത്ത ബെഞ്ചിലേക്ക് ചാടി മറിഞ്ഞപ്പോള്‍ ഉണ്ടായ പാട് ഇപ്പോഴും തെളിഞ്ഞുകാണാം എന്നാല്‍ ആരുകാണാതെ ഒളിപ്പിച്ചുവച്ച മാമ്പഴം ചേട്ടനടിച്ചുമാറ്റിയപ്പോഴുണ്ടായ മാനസിക മുറിവ് മാഞ്ഞു മാഞ്ഞു പോയി. അച്ഛന്‍ മരിച്ചതിനു ശേഷമുണ്ടായിരുന്നു സങ്കടം, എന്നാല്‍ ആ വേദനയുടെയും പാടുകള്‍ മാഞ്ഞുകൊണ്ടിരിക്കുന്നു, എന്നാലും അച്ഛനിപ്പോളുണ്ടായിരുന്നെങ്കില്‍ എന്നാശിക്കാറുണ്ട്. പറഞ്ഞു വന്നത് കാലം അത് എല്ലാം മറപ്പിക്കും പൊറുപ്പിക്കും.

വസ്തു സംബന്ധമായ വഴക്കുണ്ടായല്ലെ..? നിങ്ങള്‍ അവരുടെ മനസ്സില്‍ നിന്നുകൊണ്ട് ഒന്നു നോക്കിയേ അവര്‍ ചെയ്തത് ശരി തന്നെയെന്ന് കാണാം.

നമ്മള്‍ എപ്പോഴും നമ്മുടെ ഭാഗം മാത്രം ചിന്തിക്കുന്നു, തിരിച്ച് അവര്‍ എന്തുകൊണ്ട് അങ്ങിനെ ചെയ്തു എന്ന് നോക്കിയാല്‍ നമ്മുടെ വേദനകള്‍ കുറയും, ഉറപ്പ്.

കുറിപ്പ്: ഇതൊക്കെ പറയാനെ പറ്റുകയൊള്ളു എന്നാല്‍ എന്റെ കാര്യത്തില്‍ ഈ വക തത്വചിന്തയൊന്നും കാണിക്കില്ല, അദാണ് ഞാന്‍..!

ഓ.ടൊ. കാന്താരീസ്, അവര്‍ക്ക് വ്യക്തിപരമായ വിഷമതകള്‍ ഉണ്ടെങ്കില്‍ കുറച്ചുകാലം മാറിനില്‍ക്കട്ടെ, എന്തായാലും ഈ പോസ്റ്റിലെ വിഷയത്തില്‍ നിന്നുകൊണ്ട് ഭായ് അവരെ ആശ്വസിപ്പിക്കേണ്ടാ അത് ചിരിക്ക് വക നല്‍കും..!

ബഷീർ said...

< Dear കുഞ്ഞന്‍

താങ്കളുടെ വിശദമായ കമന്റിനു ആദ്യമായി വല്യ ഒരു നന്ദി പറയട്ടെ. താങ്കള്‍ സൂചിപ്പിച്ചപോലെ കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകള്‍ ഇല്ലെന്ന് തന്നെ ഞാനും വിശ്വസിക്കുന്നു

പക്ഷെ, താങ്കള്‍ കരുതുന്നപോലെ വസ്തു സംബന്ധമായ പ്രശ്നമല്ല. അതായിരുന്നെങ്കില്‍ എനെ ഭാഗത്ത്‌ നിന്ന് യാതൊരു പ്രശ്നവും ഉണ്ടാവുമായിരുന്നില്ല. കാരണം അതിരുകള്‍ വലുതാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഞാനില്ല. : )

പലരെയും നമുക്ക്‌ ആശ്വസിപ്പിക്കാന്‍ പറ്റും. നമ്മുടെ കാര്യം വരുമ്പോള്‍ അതൊന്നും നടക്കില്ല ! എന്നാലും ആശ്വാസവചനങ്ങള്‍ പലര്‍ക്കും ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള വഴിയൊരുക്കില്ലേ ?

OT
കാന്താരിയുടെ കാര്യത്തിലും അങ്ങിനേ കരുതിയാല്‍ മതി. (സ്വന്തം കാലു മണലില്‍ പൂഴ്ത്തി മറ്റൊരാളെ മന്ത്കാലന്‍ എന്ന് വിളിക്കുന്നവനെപ്പോലെയാണെങ്കിലും : )


ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.. സന്തോഷവും ..

പ്രയാസി said...

ഞാന്‍ ബ്ലോഗിംഗ് നിര്‍ത്താന്‍ തീരുമാനിച്ചു..!

ബഷീറെ കാരണം ചോദിക്കരുത്..

പറയില്ല..!

ഇല്ല..പറയില്ല.!

അത്ര നിര്‍ബന്ധാച്ചാ..ഞാന്‍ പറയും

എന്റെ പുതിയ പോസ്റ്റ് ഒരു അഗ്രിമോനും കാണിച്ചില്ലാ..സ്വന്തം ഗൂഗിള്‍ അല്ലാതെ

കാന്താരീ..

ഒരുവന്‍ കമന്റു വഴി എന്റെ ഉമ്മാക്കു വിളിച്ചിട്ടുണ്ട്, ഞാനാ കമന്റ് ഡിലീറ്റിയില്ല, അവസാനം അവന്‍ വന്നു എന്നോട് ഡിലീറ്റാന്‍ പറഞ്ഞു.അങ്ങനെ വേണം

അതോണ്ട് ചില്ലറപ്രശ്നങ്ങള്‍ക്ക് ഇങ്ങനെ നിര്‍ത്തി പോകല്ലെ..

യൂ ആര്‍ കാന്താരി നോട്ട് എ കൊത്തമല്ലി ഓകെ

ബെസ്റ്റ് ബിഷപ്പ്..;)

ബഷീർ said...

>പ്രയാസി

രസകരമായ കമന്റിനു നന്ദി.. തിരിച്ചും ഒരു ബെസ്റ്റ്‌ ബിഷപ്പ്സ്‌.. കാന്താരിയും കേട്ടിരിക്കും :)

ജിജ സുബ്രഹ്മണ്യൻ said...

പ്രയാസീടെ കമന്റ് കണ്ടിട്ട് സത്യമായും ഞാന്‍ ചിരിച്ചു പോയി !! കൊത്തമല്ലി ന്നുള്ള പേരു എനിക്കു നന്നായി ഇഷ്ടപ്പെട്ടു...അപ്പോള്‍ ഞാന്‍ ഉടനെ തന്നെ തിരിച്ചെത്തുന്നതാണു..

ബഷീറിക്കാ..നായ്ക്കുരണ പൊടി റെഡി ആക്കിക്കോ..എന്നെ ഇനി ആന പിടിച്ചാലും കിട്ടില്ലാ...

ജിജ സുബ്രഹ്മണ്യൻ said...

യ്യോ ! തെറ്റിപ്പോയി.. കൊത്തമല്ലി അല്ലാ കാന്താരി തന്നെയാ !!

ബഷീർ said...

പ്രയാസീ

അനുഭവിച്ചോ.. ഞാന്‍ രണ്ടാഴ്ച ലീവെടുത്തു

raadha said...

നാം സ്നേഹിക്കുന്ന, നമ്മെ സ്നേഹിക്കുന്നു(?)വെന്ന് കരുതുന്നവരില്‍ നിന്നായാല്‍.. അത്‌ നാം അറിയാതെ തന്നെ നമ്മുടെ മുഖത്ത്‌ നിഴലിക്കും. എത്ര കരുതലെടുത്താലും അത്‌ നമ്മെ ശ്രദ്ധിയ്ക്കുന്നവര്‍ വായിച്ചെടുക്കുകയും ചെയ്യും.

100% യോജിക്കുന്നു. എനിക്കാനെങ്ങില്‍ ഒന്നും ഒളിപ്പിച്ചു വെക്കാന്‍ പറ്റാത്ത മുഖം കൂടെ ആണ്.. അത് എപ്പോഴും ഉള്ളിലുള്ളത് വിളിച്ചു പറയും എന്ന വാശിക്കാരിയ ..

ബഷീർ said...

>രാധ,

അതെ, മിക്കവരും അങ്ങിനെയാണ്‌. ചിലര്‍ക്ക്‌ മനസ്സിനെ മുഖത്ത്‌ പ്രകാശിപ്പിക്കാതെ മറച്ചു വെക്കാന്‍ കഴിയും. അതും ഒരു കഴിവല്ലേ. ഇവിടെ വന്നതിനും വായിച്ച്‌ അഭിപ്രായം അറിയിച്ചതിലും സന്തോഷം.. വീണ്ടും കാണുമല്ലോ

വിചാരം said...

ബഷീര്‍
ജീവിതത്തിലാര്‍ക്കാ പ്രശ്നങ്ങളില്ലാത്തത് ?, വിശ്വാസിയ്ക്കും, അവിശ്വാസിയ്ക്കും എല്ലാവര്‍ക്കും പ്രശ്നങ്ങളുണ്ട്, എല്ലാം സ്ഥിരമായി നില്‍ക്കുന്നില്ലാ എന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ നേരിടുക ഏതൊരു പ്രശ്നത്തേയും, ബഷീര്‍, തന്റെ വിശ്വാസങ്ങളിലൂന്നി തന്നെ നേരിടുക ..

കാപ്പിലാന്‍ said...

ബഷീര്‍ ,
ദുഖങ്ങളെ എല്ലാം പരിധിക്ക് പുറത്തു പറഞ്ഞ് വിട് .എനിക്കും ഇങ്ങനെ സംഭവിക്കാറുണ്ട് .എന്തെങ്കിലും വിഷമം മനസ്സില്‍ വന്നെങ്കില്‍ അതുടനെ അറിയാന്‍ കഴിയും എന്‍റെ മുഖത്ത് .ഒരു പൊടിക്കൈ പറയാം.ദുഃഖം വരുന്നുണ്ടെങ്കില്‍ ഉടനെ ജീവിതത്തിലെ നല്ല കാര്യങ്ങളേ കുറിച്ച് ഒരു നിമിക്ഷം ആലോചിക്കുക .എല്ലാം ശരിയാകും .അല്ലാഹൂ അനുഗ്രഹിക്കട്ടെ .എന്തായാലും മുഖം മൂടി വേണ്ട .

ബഷീർ said...

>വിചാരം

വികാരം വിവേകത്തെ കീഴ്പ്പെടുത്തുന്ന ചില സന്ദര്‍ഭങ്ങള്‍ മനുഷ്യ ജീവിതത്തില്‍ ഉണ്ടാവുക സ്വഭാവികം. പക്ഷെ ആ സമയത്ത്‌ ചെയ്ത്‌ കൂട്ടുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തെ തന്റെ തന്നെ ജീവിതത്തെ എങ്ങിനെയൊക്കെ മുറിവേല്‍പ്പിക്കുന്നു എന്ന് വീണ്ടുവിചാരം അവനു/ അവള്‍ക്ക്‌ നഷ്ടപ്പെടുന്നു. അത്തരം ഒരു നഷ്ടപ്പെടലിന്റെ ( not from my side )അനന്തരഫലമാണിവിടെയും സംഭവിച്ചത്‌. വിശ്വാസത്തിലൂന്നികൊണ്ട്‌ തന്നെ അതിനെ നേരിട്ട്‌ മനസ്സിനെ പാകപ്പെടുത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ്. താങ്കളുടെ നല്ല വാക്കുകള്‍ക്ക്‌ നന്ദി

>കാപ്പിലാന്‍

സ്വന്തം ജീവിതത്തെ മാത്രം ബാധിക്കുന്ന കാര്യം മറക്കാനും പൊറുക്കാനും ഏറെ പരിശീലനം നേടിയിട്ടുണ്ട്‌. ഇത്‌ പക്ഷെ .. എന്നില്‍ ഒതുങ്ങാത്ത വിഷയമായതിനാല്‍ ഉമിത്തീ പോലെയായി. പക്ഷെ അവസാന ശ്വാസം വരെയും ശുഭപ്രതീക്ഷ കൈവെടിയുന്നില്ല. സന്തോഷം . ശ്രമിയ്ക്കുന്നു പരിധിക്ക്‌ പുറത്താക്കാന്‍ . അല്ലെങ്കിലും ഇതൊന്നും നമ്മുടെ റേഞ്ചില്‍ പെടുന്ന കാര്യമല്ലല്ലോ.. സന്തോഷം ഈ അഭിപ്രായം പങ്കു വെച്ചതിന്.
മുഖം മൂടി എനിക്കും ഇഷ്ടമില്ല . ഊരിക്കളയാം :)

Kaithamullu said...

നമ്മള്‍ നമ്മുടെ കടമ നിറവേറ്റുക അതിനുണ്ടായേക്കാവുന്ന നന്മയും തിന്മയും നിശ്ചയിക്കുന്നത്‌ അല്ലാഹുവല്ലേ..

:-)

ബഷീർ said...

>കൈതമുള്ള്‌

തീര്‍ച്ചയായും. ആ വിശ്വാസത്തില്‍ മറക്കാനും പൊറുക്കാനും പരിശീലനം ലഭിക്കുന്നു. ഇവിടെ വന്നതിലും വായിച്ച്‌ അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം. നന്ദി

Anonymous said...

hi basheer ..
ur blog is nt abt cooking ..so can take my biriyani pic ..its k ..and thanks for asking the permission ..

AND u gt a wonderful blog ..didnt get time to read ..but will read soon and tell my comments ..
love
veena

ബഷീർ said...

Thank you Veena
read the post here വിവാഹ വാര്‍ഷികം

awaiting your comments :)

ശ്രീഅളോക് said...

ശരിക്കും എന്താ പറ്റിയെ ബഷീറിക്കാ.....
എല്ലാം നേരെയാവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം....

ബഷീർ said...

>ശ്രീ അളോക്‌

പ്രതീക്ഷിക്കാത്തത്‌ പ്രതീക്ഷിക്കാത്ത ഭാഗത്ത്‌ നിന്ന്.. ഇന്നും മുഴുവനായി പരിഹരിക്കപ്പെട്ടില്ല:( പക്ഷെ നല്ലതിനായി പ്രതീക്ഷിച്ചു കൊണ്ട്‌ സമാധാനം കണ്ടെത്തുന്നു. സത്യത്തില്‍ എന്താണു സംഭവിക്കുന്നതെന്ന് ഒരു ഊഹവും ഉണ്ടായില്ല. അതായിരുന്നു പരാജയവും. ഈ ആകുലതകള്‍ പങ്കിട്ടതിനു,ഈ സ്നേഹ വചനങ്ങള്‍ക്കും നന്ദി

വിചാരം said...

ബഷീര്‍
നിന്റെ വിഷമം ... എന്തോ മനസ്സിന് വല്ലാത്ത വിഷമം ഉണ്ടാക്കുന്നുണ്ട്.. മെയില്‍ ചെയ്യാനാവുമെങ്കില്‍ അല്ലെങ്കില്‍ ചാറ്റ് വരിക ,, maliyekkal2@gmail.com
maliyekkal2@yahoo.com

ബഷീർ said...

>വിചാരം ,

.. വീണ്ടും ഇവിടെ വന്നതില്‍ നന്ദി.. ആത്മാര്‍ത്ഥത മനസ്സിലാക്കുന്നു. ആകുലതകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന മനസ്സിനു ഒരിക്കല്‍ കൂടി നന്ദി. മെയില്‍ അയച്ചത്‌ കിട്ടിയിരിക്കുമെന്ന് കരുതട്ടെ

Related Posts with Thumbnails